Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഈസ്റ്റ് ലണ്ടൻ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ മിഷനിൽ വിശുദ്ധവാര ശുശ്രൂഷകൾ

holy-week

ലണ്ടൻ ∙ സിറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടൻ സെന്റ് ജോസഫ് മലങ്കര കാത്തലിക് മിഷനിൽ വലിയ ആഴ്ചയിലെ എല്ലാ തിരുക്കർമ്മങ്ങളും പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു. ശുശ്രൂഷകൾക്ക് തിരുവനന്തപുരം മലങ്കര മേജർ സെമിനാരി റെക്ടർ ഫാദർ കുര്യാക്കോസ് തടത്തിലും, ഫാദർ തോമസ് മടുക്കംമൂട്ടിലും നേതൃത്വം നൽകും.

ഓശാന ഞായർ: ഓശാനയുടെ പ്രത്യേക ശുശ്രൂഷയും വിശുദ്ധ കുർബാനയും 14 ന് ഞായറാഴ്ച രാവിലെ 11ന് ആരംഭിക്കും.

പെസഹാ വ്യാഴം: പെസഹായുടെ പ്രത്യേക ശുശ്രൂഷയും വിശുദ്ധ കുർബാനയും 18 ന് വ്യാഴാഴ്ച വൈകുന്നേരം 6.30ന് തുടക്കം.

ദുഃഖവെള്ളി: ദുഃഖ വെള്ളിയുടെ പ്രത്യേക ശുശൂഷകൾ 19 ന് രാവിലെ 8.30 മുതൽ ആരംഭം.

ഉയിർപ്പ്: ഉയിർപ്പിന്റെ പ്രത്യേക ശുശ്രൂഷയും വിശുദ്ധ കുർബാനയും 20 ന് രാത്രി 9 മണിക്ക് ആരംഭിക്കും.

വലിയ ആഴ്ചയിലെ മറ്റു ദിവസങ്ങളിൽ വൈകുന്നേരം ഏഴു മണിക്ക് സന്ധ്യാപ്രാർഥനയും വചന പ്രഘോഷണവും ക്രമീകരിച്ചിരിക്കുന്നു. ശുശ്രൂഷകളിൽ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഷീൻ - 075 44547007, സജി - 07951221914.

ദേവാലയത്തിന്റെ വിലാസം:‌ St. Anns Church - Mar lvanious Centre, Degenham, RM9 4SU.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.