Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

തമോഗർത്തം ആലേഖനം ചെയ്ത നാണയമിറക്കി ഹോക്കിങ്ങ്സിന് ബ്രിട്ടീഷ് ജനതയുടെ ആദരം

stamp1

ലണ്ടൻ∙ വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ്സിനോടുള്ള ആദരസൂചകമായി ബ്രിട്ടൻ തമോഗർത്തം ആലേഖനം ചെയ്ത നാണയമിറക്കുന്നു. തമോഗർത്തവുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങളും വെളിപ്പെടുത്തലുകളുമാണ് ശാസ്ത്രരംഗത്ത് ഹോക്കിങ്ങ്സിനെ ഏറെ പ്രശസ്തനാക്കിയത്. ഇതുതന്നെയാണ് അദ്ദേഹത്തിന്റെ സ്മരണാർഥം പുറത്തിറക്കുന്ന അമ്പത് പെൻസ് നാണയത്തിൽ തമോഗർത്തം ആലേഖനം ചെയ്യാൻ കാരണം. 

മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന അപൂർവ രോഗം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ടിട്ടും വീൽചെയറിൽ ജീവിച്ച് പ്രത്യേകം രൂപകൽപന ചെയ്ത കംപ്യൂട്ടറിന്റെ സഹായത്തോടെ ഗവേഷണങ്ങൾ തുടർന്ന അദ്ദേഹം കഴിഞ്ഞവർഷമാണ് 76–ാം വയസിൽ അന്തരിച്ചത്. 

stamp2

ശാസ്ത്രജ്ഞരിൽ ചാൾസ് ഡാർവിൻ, ഐസക് ന്യൂട്ടൺ എന്നിവരുടെ പേരിലാണ് ഇതിനു മുമ്പ് ബ്രിട്ടൻ സ്മരണികയായി നാണയം ഇറക്കിയിട്ടുള്ളത്. ഇവരുടെ ഗണത്തിലേക്കാണ് ഇപ്പോൾ സ്റ്റീഫൻ ഹോക്കിങ്ങ്സും ചേർക്കപ്പെടുന്നത്. 

ഡിസൈനർ എഡ്വിന എല്ലിസ് ആണ് റോയൽ മിന്റിനായി ഈ സ്പെഷൽ നാണയം രൂപകൽപന ചെയ്തത്. കഴിഞ്ഞദിവസം ഹോക്കിംങ്ങ്സിന്റെ മക്കളായ ലൂസിയും ടിമ്മും റോയൽ മിന്റ് ആസ്ഥാനത്ത് നാണയം കാണാനായെത്തി. 

ബ്രിട്ടണിൽ പുതുതായി പുറത്തിറക്കാനിരിക്കുന്ന അമ്പത് പൗണ്ടിന്റെ പോളിമർ  നോട്ടിൽ ആലേഖനം ചെയ്യുന്നതിനും ഹോക്കിങ്ങ്സിനെ പരിഗണിക്കുന്നുണ്ട്. ഏതെങ്കിലും ഒരു ശാസ്ത്രജഞന്റെ ചിത്രമാണ് രാജ്ഞിയുടെ ചിത്രത്തിനൊപ്പം നോട്ടിൽ ഉൾപ്പെടുത്തേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.