Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്റ്റീവനേജിൽ ഫാ.ആന്റണി പറങ്കിമാലിൽ നയിക്കുന്ന ത്രിദിന വാർഷിക ധ്യാനം

Fr-Antony

സ്റ്റീവനേജ്∙ ഗ്രെയ്റ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത വിഭാവനം ചെയ്ത വിവിധ മിഷനുകളും, കുർബ്ബാന സെന്ററുകളും കേന്ദ്രീകരിച്ചുള്ള വാർഷീക ധ്യാനങ്ങളുടെ ഭാഗമായി സ്റ്റീവനേജിൽ  മാർച്ച് 1 ,2 ,3 തീയതികളിൽ  ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറും, പരിശുദ്ധാത്മ ശുശ്രൂഷകളിൽ അഭിഷിക്തനുമായ ഫാ. ആന്റണി പറങ്കിമാലിൽ വീ.സി. ഈ ത്രിദിന വചന ശുശ്രുഷകൾ നയിക്കും.

സാന്മാർഗിക മൂല്യ വളർച്ചക്കും, കുടുംബ നവീകരണത്തിനും രോഗശാന്തികൾക്കും അതിലുമപരി ആത്മീ്യ പരിപോഷണത്തിനും ഈ വചന ശുശ്രുഷകൾ ഏറെ അനുഗ്രഹദായകമാവും. 

സ്റ്റീവനേജ്, ലൂട്ടൻ, വെയർ തുടങ്ങിയ കേന്ദ്രങ്ങളെ ഏകോപിപ്പിച്ചു സംഘടിപ്പിക്കുന്ന പ്രത്യുത തിരുവചന ശുശ്രുഷയിൽ പങ്കു ചേരാൻ എല്ലാ വിശ്വാസി മക്കളെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നതായി പ്രീസ്റ്റ് ഇൻ ചാർജ് ഫാ.സെബാസ്റ്റ്യൻ ചാമക്കാല അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

മെൽവിൻ: 07456281428,  സാംസൺ: 07462921022,  ജോസ് (ലൂട്ടൻ): 07888754583

ധ്യാന സമയ ക്രമം.

മാർച്ച് 1, വെള്ളിയാഴ്ച - 17:00 മുതൽ  21:00  വരെ  

മാർച്ച് 2, ശനിയാഴ്ച        - 11:00  മുതൽ 16:00 വരെ 

മാർച്ച് 3, ഞായറാഴ്ച      - 13:00  മുതൽ 19:00 വരെ 

പള്ളിയുടെ വിലാസം:

ST. HILDA CATHOLIC CHURCH, 9 BREAKSPEAR, STEVENAGE, HERTS., SG2 9SQ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.