Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അയർലൻഡ് മലയാളിയുടെ പിതാവ് സന്തോഷ് ബാബു നിര്യാതനായി

babu

അയർലൻഡ് (ഗാൾവേ ) ∙ ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗവും ഗാൾവേ യൂണിവേഴ്സിറ്റി ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സുമായ ശ്വേതാ സ്‌കറിയയുടെ പിതാവ് കോട്ടയം മണർകാട് ചെമ്മാത്ത് വീട്ടിൽ സന്തോഷ് ബാബു നിര്യാതനായി. പിതാവിന്റെ ആകസ്മിക മരണത്തെത്തുടർന്ന് ശ്വേത സ്കറിയ ചൊവ്വാഴ്ച രാവിലെ അയർലൻഡിൽ നിന്നും നാട്ടിലേക്ക്  തിരിച്ചു. 

ശവസംസ്‌കാരം പിന്നീട് മണർകാട് മർത്തമറിയം യാക്കോബായ പള്ളിയിൽ വെച്ച്. ആറാം തിയതി ഞായറാഴ്ച വിശുദ്ധ കുർബാനയെ തുടർന്ന് ഗാൾവേ സെന്റ് ജോർജ്‌ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ വികാരി ഫാദർ ബിജു പാറേക്കാട്ടിലിന്റെ  കാർമ്മികത്വത്തിൽ പരേത്മാവിന് വേണ്ടി ധൂപപ്രാർഥന നടത്തുകയും ഇടവകയുടെ പേരിൽ കുടുംബത്തോടുള്ള അനുശോചനം അറിയിക്കുകയും ചെയ്തു. 

വാർത്ത ∙ നോബി സി. മാത്യു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.