Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
summer-time

ബർലിൻ∙ യൂറോപ്പിൽ വീണ്ടും സമയ മാറ്റം. മാർച്ച് 31 ഞായറാഴ്ച പുലർച്ചെ ക്ലോക്കിൽ രണ്ട് മണി മൂന്ന് മണിയാക്കി. ഒരു മണിക്കൂർ മുന്നോട്ട് വച്ച് വേനൽക്കാല സമയത്തിന് തുടക്കം കുറിക്കും. ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് ഈ സമയമാറ്റം 2021 അവസാനം വരെ നിൽക്കുമെന്നാണ് സൂചന. യൂറോപ്യൻ യൂണിയന്റെ കൗൺസിൽ യോഗമാണ് കഴിഞ്ഞ ദിവസം ഈ തീരുമാനമെടുത്തത്.

യൂറോപ്യൻ യൂണിയൻ അധ്യക്ഷ പദവിയിൽ നിന്ന് പടിയിറങ്ങുന്ന യാൻ ക്ലാഡെ ജൂങ്കർ  ഈ സമയമാറ്റ പ്രക്രിയ 2019 ൽ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഗ്രീസും പോർച്ചുഗലും ഇതിനെതിരെ രംഗത്ത് വന്നതോടെയാണ് ഈ മാറ്റം 2021 വരെ തുടരാൻ യൂറോപ്യൻ യൂണിയൻ കൗൺസിൽ തീരുമാനമെടുത്തത്. യൂറോപ്പിലെ 46 ലക്ഷം ജനങ്ങൾ അഭിപ്രായ സർവേയിൽ സമയ മാറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

1996 ലാണ് യൂറോപ്യൻ രാജ്യങ്ങളിൽ സമയ മാറ്റ പ്രക്രിയ ആരംഭിച്ചത്. ഒക്ടോബർ മാസത്തെ അവസാന ഞായറാഴ്ച പുലർച്ചെ ക്ലോക്കിൽ മൂന്ന് മണി രണ്ട് മണിയാക്കി ശൈത്യകാലത്തിന് തുടക്കം കുറിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.