Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
bavaria-snow

ബർലിൻ∙ അതിശൈത്യത്തെത്തുടർന്ന് ബവേറിയയിലെ ചില പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാ പ്രവർത്തനത്തിനും ദുരന്ത നിവാരണത്തിനും സൈന്യത്തെ നിയോഗിച്ചിരിക്കുകയാണിവിടെ.

സ്വിറ്റ്സർലൻഡില ഹോട്ടൽ സാന്റിസിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നവർ മഞ്ഞിടിച്ചിലിൽപ്പെട്ട സംഭവവും റിപ്പോർട്ട് ചെയ്യുന്നു. ആയിരം അടി ഉയരമുള്ള മഞ്ഞ് മതിലാണ് ഇടിഞ്ഞു വീണതെന്ന് സൂചന. 

യൂറോപ്പിലാകമാനം അതിശൈത്യത്തിൽപ്പെട്ട് 24 പേർ ഇതിനകം മരിച്ചു. മഞ്ഞുവീഴ്ചയും മഞ്ഞിടിച്ചിലും ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. 30 വർഷം മുതൽ 100 വർഷം വരെയുള്ള കാലയളവ് ഇടവേളകളിൽ സംഭവിക്കാറുള്ള അതിശൈത്യമാണ് ഇപ്പോൾ യൂറോപ്പിൽ അനുഭവപ്പെടുന്നതെന്നും വിശദീകരണം.

ഓസ്ട്രിയയിൽ മഞ്ഞിടിച്ചിൽ; മൂന്നു ജർമൻകാർ മരിച്ചു

ഓസ്ട്രിയയിലുണ്ടായ മഞ്ഞിടിച്ചിലിൽപ്പെട്ട് മൂന്നു ജർമനിക്കാർ മരിച്ചു. സാഹസിക സ്കീയിങ്ങിനു പോയതായിരുന്നു ഇവർ. ആൽപ്സ് മേഖല മുഴുവൻ സ്കീയിങ്ങിനു വിലക്കേർപ്പെടുത്തിയിരിക്കുന്നതിനിടെയാണിത്.

32, 36, 56 വയസുള്ള പുരുഷൻമാരാണ് മരിച്ചത്. 28 വയസുള്ള ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിലാണ് അപകടം നടന്നത്. 

മഞ്ഞിടിച്ചിൽ തടയാനുള്ള മാർഗങ്ങൾ ആരായാനാണ് രണ്ടു പേർ അവിടെ പോയതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. രണ്ടു പേർ സ്കീ റിസോർട്ടിലെ ജീവനക്കാരനായിരുന്നു എന്നും പറയുന്നു. മഞ്ഞിടിച്ചിൽ തടയാനുള്ള മാർഗം ഇവർ പ്രവർത്തിപ്പിച്ചതിലെ അബദ്ധമാണ് അപകടത്തിനു കാരണമായതെന്നും സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.