Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
snow

ബര്‍ലിന്‍∙ ആല്‍പ്സിന്‍റെ താഴ്‌വാരങ്ങളില്‍ കനത്ത മഞ്ഞു വീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മുപ്പതു സെന്‍റിമീറ്റര്‍ വരെയാണ് മഞ്ഞു വീഴ്ച പ്രതീക്ഷിച്ചതെങ്കിലും രണ്ടു മീറ്റര്‍ ഉയരത്തില്‍ മഞ്ഞുവീഴ്ച ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇതെത്തുടര്‍ന്ന് അതീവ ജാഗ്രതാ മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു. വിവിധ മേഖലകളില്‍ റോഡ്, റെയിൽ ഗതാഗതം തടസപ്പെടും. ജര്‍മനിയിലെ ബവേറിയ തെക്കന്‍ ജില്ലകളിലെല്ലാം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

മഞ്ഞുറഞ്ഞ് ഭാരം കൂടുന്നതോടെ വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴാനുള്ള സാധ്യതയും ഏറെയാണ്. ഇലക്ട്രിക് പോസ്റ്റുകളും അപകടഭീഷണിയില്‍. വാരാന്ത്യത്തില്‍ കനത്ത മഞ്ഞുവീഴ്ച കാരണം മ്യൂണിക്ക് എയര്‍പോര്‍ട്ടില്‍ 120 ഫ്ളൈറ്റുകള്‍ റദ്ദാക്കി.

കൊടുങ്കാറ്റ്, കനത്ത മഴ, മഞ്ഞുവീഴ്ച എന്നിവ മൂലം ട്രാഫിക് അപകടങ്ങള്‍ ഉണ്ടാകാന്‍ കൂടുതല്‍ സാദ്ധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു.  തിങ്കളാഴ്ച വരെ മഞ്ഞുവീഴ്ച തുടരുമെന്നും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീറോളജി ആന്‍ഡ് ജിയോഡൈനാമിക്സ് പ്രവചിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.