Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എർദോഗാനുമായിട്ടുള്ള ജർമൻ ദേശീയ ഫുട്ബോൾ താരങ്ങളുടെ കൂടിക്കാഴ്ച വിവാദത്തിൽ

കൈപ്പുഴ ജോൺ മാത്യു
german-national-football ജർമൻ ടീമിലെ ടർക്കി താരങ്ങൾ.

ബർലിൻ ∙ ജർമൻ ദേശീയ ഫുട്ബോൾ താരങ്ങളും ടർക്കി വംശജനുമായ മെസൂദ് ഒസിലും ഇൽക്കി ഗുൺഡോഗനും ടർക്കി പ്രസിഡന്റ് എർദോഗാനുമായി ലണ്ടനിലെ ഹോട്ടലിൽ  കൂടിക്കണ്ടതു വൻ വിവാദത്തിൽ. കൂടിക്കാഴ്ചയിൽ റഷ്യൻ ലോകകപ്പ് ഫുട്ബോളിൽ ഇവർ അണിയുന്ന ജർമൻ ജഴ്സികളും പ്രസിഡന്റിന് സമ്മാനിച്ചു.

german-national-football2 പ്രസിഡന്റ് എർദോഗന് ജേഴ്സികൾ സമ്മാനിച്ചപ്പോൾ

ഞങ്ങളുടെ പ്രിയങ്കര പ്രസിഡന്റിന് ജഴ്സികൾ സമർപ്പിക്കുന്നു എന്ന അടികുറിപ്പോടെയാണ് താരങ്ങൾ പ്രസിഡന്റിന് ജേഴ്സികൾ സമ്മാനിച്ചത്. ടർക്കിയിൽ മനുഷ്യ അവകാശങ്ങൾ ചവിട്ടിമെതിക്കുന്ന പ്രസിഡന്റ്  എർദോഗാൻ ഈ കൂടികാഴ്ചയിലെ ചിത്രങ്ങൾ പരസ്യത്തിനായി ഉപയോഗിക്കുമെന്ന് ജർമൻ മാധ്യമങ്ങൾ വിലയിരുത്തി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജർമനിയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ എർദോഗാനുമായി വൻ അകൽച്ചയിലാണ്.

ജർമനിക്കുവേണ്ടി കളിക്കുന്ന ഈ ടർക്കി താരങ്ങളുടെ നടപടി അതിരുകടന്നു പോയി എന്ന അഭിപ്രായം  ജർമനിയിൽ ഉയർന്നിരിക്കുന്നത്.

കളിക്കളത്തിൽ ജർമൻ ദേശീയ ഗാനം ആലപിക്കുവാൻ വിസമ്മതിക്കുന്ന ഈ ടർക്കി താരങ്ങളെ  ടീമിൽ നിന്നു പുറത്താക്കണമെന്ന് ഒരു തീവ്രവാദ പാർട്ടിയും ഇവിടെ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.