Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമനിയിൽ അപരിചിതൻ കുട്ടിയെ തട്ടിയെടുത്ത് ട്രെയിനിനു മുന്നിൽ ചാടി

ജോസ് കുമ്പിളുവേലിൽ
train

ബർലിൻ∙ ജർമനിയിൽ അഞ്ചു വയസുകാരനെ തട്ടിയെടുത്ത് അപരിചിതൻ ട്രെയിനിനു മുന്നിൽ ചാടി. വീഴ്ചയിൽ പാളത്തിനു  കുറുകെയല്ലാത്തതിനാൽ ഇരുവരുടെയും ജീവൻ നഷ്ടമായില്ല.ഡ്യുൂസൽഡോർഫിനടുത്തുള്ള വുപ്പർട്ടാൽ സ്റ്റേഷനിൽ, അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കുമൊപ്പം നിൽക്കുകയായിരുന്ന അഞ്ച് വയസുള്ള കുട്ടിയെയും എടുത്താണ് 23കാരൻ ട്രെയിനിനു മുന്നിലേക്കു ചാടിയത്.

സംഭവം ശ്രദ്ധയിൽപ്പെട്ട എൻജിൻ ഡ്രൈവർ സഡൻ ബ്രേക്ക് നൽകിയെങ്കിൽ ഇരുവരുടെയും മുകളിലൂടെ മീറ്ററുകളോളം കടന്നു പോയ ശേഷമാണ് ട്രെയിൻ നിന്നത്. കുട്ടിയെ നിസാര പരുക്കുകളോടെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിക്കു പരുക്കില്ല.

ദൃക്സാക്ഷികൾ തന്നെയാണ് പ്രതിയെ പിടികൂടി, പൊലീസ് എത്തുന്നതു വരെ തടഞ്ഞു വച്ചത്. അക്രമത്തിനു പ്രേരണ എന്തെന്നു വ്യക്തമല്ല. ഇയാൾ മുൻപു തന്നെ പൊലീസിന്റെ നോട്ടപ്പുള്ളിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.