Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫാ.ടോം ഉഴുന്നാലിൽ ദൈവവിശ്വാസത്തിന്റെ ജീവിക്കുന്ന സാക്ഷി: മാർപ്പാപ്പ

ജോസ് കുമ്പിളുവേലിൽ
uzhunnalil-pope

വത്തിക്കാൻസിറ്റി∙ ഭീകരരുടെ തടവിൽ നിന്നും മോചനം ലഭിച്ച ഫാ. ടോം ഉഴുന്നാലിൽ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പായെ സന്ദർശിച്ച് അനുഗ്രഹം തേടി. ദൈവവിശ്വാസികളുടെ ജീവിക്കുന്ന സാക്ഷി എന്നാണ് വത്തിക്കാൻ ഫാ. ടോമിനെ വിശേഷിപ്പിച്ചത്. ഈശോയുടെ മാതൃകയുൾക്കൊണ്ട് സഹനത്തിന്റെ ആൾരൂപമായി മാറിയ ഫാ. ടോമിന്റെ കരങ്ങൾ ചുംബിച്ചുകൊണ്ട ാണ് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ അച്ചനെ സ്വീകരിച്ചത്. മാർപാപ്പയുടെ ബുധനാഴ്ചത്തെ പതിവ് പൊതുദർശനത്തിനു ശേഷമായിരുന്നു കൂടിക്കാഴ്ച.

fr-tom-pope-10

ഐഎസ് തീവ്രവാദികൾക്കൊപ്പം ഇത്രനാളത്തെ കഠിന ജീവിതത്തിൽ ഒരിക്കൽ പോലും താൻ മരണത്തെ ഭയപ്പെട്ടിരുന്നില്ലെന്ന് ഫാ. ടോം പറഞ്ഞു.അതുപോലെ അവർ ഒരിക്കലും മോശമായി തന്നോട് പെരുമാറിയതുമില്ല എന്നും അച്ചൻ കൂട്ടിച്ചേർത്തു. ഐഎസ് തടവറയിൽ കഴിഞ്ഞ ദിവസങ്ങളിലത്രയും താൻ മനസു കൊണ്ടു  വി.കുർബാന അർപ്പിച്ചിരുന്നതായി അദ്ദേഹം പിന്നീട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം റോമിലെ സലേഷ്യൻസഭാ ആസ്ഥാനത്തെത്തിയ ഫാ. ടോം ഉഴുന്നാലിനെ കേരളീയ രീതിയിൽ പൊന്നാട അണിയിച്ചാണ് അധികാരികൾ സ്വാഗതം ചെയ്തത്. സഭാ ആസ്ഥാനത്തെത്തിയ ഫാ. ടോം ആദ്യമായി ചാപ്പലിൽ പ്രവേശിച്ച് മുട്ടുകുത്തി പ്രാർത്ഥിക്കുകയും ചെയ്തു. നിരവധിയാളുകൾ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. ദൈവത്തിനും മാതാവിനും നന്ദി പറയുന്നുവെന്നാണ് അവരോടൊക്കെ അച്ചൻ പറഞ്ഞത്. 

fr-tom-uzhu-vatican

സലേഷ്യൻസഭാ ആസ്ഥാനത്ത് സഭയിലെ ജനറൽ കൗൺസിൽ അംഗങ്ങളായ ഫാ.സൈമി ഏഴാനിക്കാട്ട് എസ്ഡിബി, ഫാ.തോമസ് അഞ്ചുകണ്ട ം എസ്ഡിബി, ഫാ.ഏബ്രഹാം കവലക്കാട്ട് എസ്ഡിബി, ഫാ.ഫ്രാൻസിസ്കോ സെറേഡ, മറ്റു സഹപ്രവർത്തകരും അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്നു അദ്ദേഹത്തിന് കേരളീയ ശൈലിയിലുള്ള ഒരുക്കിയിരുന്ന ഭക്ഷണവും നൽകി.

2016 മാർച്ച് നാലിന് യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ട ുപോയ ഫാ.ടോം ചൊവ്വാഴ്ച രാവിലെ ഒമാൻ സമയം രാവിലെ 8.50 നാണ് യെമനിലെ അൽ മുഖാലയിൽ നിന്നാണ് ഫാ. ടോമിനെ മോചിപ്പിച്ച് ഒമാൻ സർക്കാരിന്റെ റോയൽ എയർഫോഴ്സ് വിമാനത്തിൽ മസ്ക്കറ്റിലെത്തിച്ചത്. അവിടെയെത്തി രണ്ട ു മണിക്കൂറിനുശേഷം പ്രത്യേക വിമാനത്തിൽ ഫാ. ടോം റോമിലേക്കു പുറപ്പെടുകയും ചെയ്തു. 

18 മാസം നീണ്ട  കാത്തിരിപ്പിനും ആശങ്കകൾക്കും ശേഷമാണ് വത്തിക്കാന്റെ അഭ്യർഥനപ്രകാരം ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സയിദിന്റെ ശക്തമായ ഇടപെടലിലാണ് ഫാ.ടോമിന് വിടുതൽ ലഭിച്ചത്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജും വിഷയത്തിൽ ഇടപെട്ടിരുന്നു. പാലാ രാമപുരം സ്വദേശിയായ ഫാ. ടോം സലേഷ്യൻ സന്യാസ സഭയുടെ ബംഗളുരു പ്രവിൻസ് അംഗമാണ്. തടവുജീവിതത്തിൽ ദുരിതമനുഭവിച്ച ടോമച്ചന് വിദഗ്ധ പരിശോധനയും ആവശ്യമായേക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.