Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യുകെയുടെ വിവിധ ഭാഗങ്ങളിൽ കെ.എം. മാണി അനുസ്മരണം

KM Mani

ലണ്ടൻ ∙ കേരള കോൺഗ്രസ് (എം) ചെയർമാനായിരുന്ന കെ.എം.മാണിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് യുകെ യുടെ വിവിധ പ്രദേശങ്ങളിൽ അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രവാസി കേരള കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കൽ, ജനറൽ സെക്രട്ടറിമാരായ ടോമിച്ചൻ കൊഴുവനാൽ, സി.എ. ജോസഫ് എന്നിവർ അറിയിച്ചു. 

വിവിധ പ്രദേശങ്ങളിൽ നടക്കുന്ന അനുസ്മരണ സമ്മേളനങ്ങളിൽ യുഡിഎഫിന്റെ വിവിധ ഘടക കക്ഷികളുടെ നേതാക്കന്മാർ, മറ്റു രാഷ്ട്രീയ കക്ഷി നേതാക്കന്മാർ, വിവിധ സാമൂഹ്യ സാംസ്കാരിക നേതാക്കന്മാർ എന്നിവരും പങ്കെടുക്കും . ഒഐസിസിയുടെ നേതാക്കന്മാരും പ്രവർത്തകരും വിവിധ സ്ഥലങ്ങളിൽ നടക്കുന്ന സമ്മേലനങ്ങളിൽ പങ്കെടുക്കുമെന്ന് ഒഐസിസി നേതാക്കളായ ജെയ്സൺ ജോർജ്, എബി സെബാസ്റ്റ്യൻ എന്നിവരും, മുസ്‍ലിം ലീഗിനു വേണ്ടി  യുകെ ഘടകം സെക്രട്ടറി എൻ.കെ. സഫീറും ( കെഎംസിസി ) അറിയിച്ചു.

കേരളത്തിന്റെ സമഗ്ര വികസനത്തിനായി കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി കെ.എം. മാണി ചെയ്ത സേവനങ്ങൾ യോഗത്തിൽ അനുസ്‌മരിക്കും. പ്രവാസികളുടെ ഉന്നമനത്തിനായി നിരവധി കർമ്മ പദ്ധതികൾ വിഭാവനം ചെയ്യുകയും പ്രവാസികളുടെ പുനരധിവാസത്തിനായി ബജറ്റിലൂടെ പദ്ധതികൾ കൊണ്ടുവരികയും നടപ്പിലാക്കുകയും ചെയ്ത മാണിയുടെ നിസ്തുല സേവനങ്ങൾ പ്രവാസി സമൂഹത്തിനു ഒരിക്കലും വിസ്മരിക്കാനാവാത്തതാണ്. അധ്വാന വർഗ സിദ്ധാന്തം അവതരിപ്പിക്കുവാനായി ലണ്ടനിൽ 2012 ൽ  എത്തിയപ്പോൾ പ്രവാസി കേരള കോൺഗ്രസിന്റെയും മറ്റു സംഘടനകളുടെയും ആഭിമുഖ്യത്തിൽ മാണിയ്ക്ക് സ്വീകരണം നൽകിയിരുന്നു. 

ആദ്യ അനുസ്മരണ സമ്മേളനം ശനിയാഴ്ച വൈകുന്നേരം ന്യൂകാസിലിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഷൈമോൻ തോട്ടുങ്കൽ ( 07737171244),  ഷെല്ലി ഫിലിപ്പ് എന്നിവരുമായി  ബന്ധപ്പെടുക. വിലാസം: west united reformed church hall, fenham, Newcastle, NE52DE

ലണ്ടനിൽ തിങ്കളാഴ്ച വോക്കിങ് വെസ്റ്റ് ബൈ ഫ്‌ളീറ്റ്‌ കായൽ റസ്റ്ററന്റിലാണ് പരിപാടി ക്രമീകരിച്ചരിക്കുന്നത്. 15 ന് തിങ്കളാഴ്ച   വൈകിട്ട് ഏഴരക്ക് നടക്കുന്ന അനുശോചന സമ്മേളനത്തിൽ ലണ്ടനിലും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ആളുകൾ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവാസി കേരള കോൺഗ്രസ് ദേശീയ സെക്രെട്ടറി സി.എ. ജോസഫ്, ടോമിച്ചൻ കൊഴുവനാൽ, സോജി ടി മാത്യു (ഫോൺ - 07846747602 , 07828704378 , 07939342568) എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. വിലാസം: Kayal, 40 Station Approach, West Byfleet  KT14 6NE

യോർക്കിലെ യുഡിഎഫ് പ്രവർത്തകർ ഈ ഞായറാഴ്ച ക്ലിഫ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് . കൂടുതൽ വിവരങ്ങൾക്ക് ജോഷി അയർക്കുന്നവുമായി ( 07949447570 ) ബന്ധപ്പെടുക. വിലാസം: Clifton community church York YO304WB.

ബ്രിസ്റ്റോളിൽ ഈ ഞായാറാഴ്ച (14 ന്) വൈകുന്നേരം വിവിധ സംഘടനകൾ ഒരുമിച്ചാണഅ അനുസ്മരണ സമ്മേളനം  സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് മാനുവൽ മാത്യുവുമായി ( 07737812369 ) ബന്ധപ്പെടുക. വിലാസം: St. Joseph’s Hall, 232 forest Road, Bristol, BS16 3QT

ഒക്സ്ഫോർഡിൽ 15 നു തിങ്കളാഴ്ച വൈകുന്നേരം നാലരക്ക് കോർപ്പസ് ക്രിസ്റ്റി ചർച് ഹാളിലും ( ബിജു 07897677940 ), കേംബ്രിഡ്ജിൽ 23നും (ജോയി വള്ളോംകോട്–07725994904) അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. ബർമിംഗ്ഹാമിൽ അടുത്ത ആഴ്ച സമ്മേളനം നടക്കും. കൂടുതൽ വിവരങ്ങൾക്ക് ജിജി വരിക്കാശേരിയുമായി ( 07861667386 ) ബന്ധപ്പെടുക. മാഞ്ചസ്റ്ററിൽ യുഡിഎഫ് ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് കൂടുതൽ വിവരങ്ങൾക്ക് ഷാജി വരാക്കുടി (07727604242 ), ഡോ .സിബി വേകത്താനം എന്നിവരുമായി ബന്ധപ്പെടുക.

ലെസ്റ്ററിൽ അടുത്ത ആഴ്ച അനുസ്മരണ സമ്മേളനം നടക്കും കൂടുതൽ വിവരങ്ങൾക്ക് ജെയ്‌മോൻ വഞ്ചിതനാവുമായി (07906578702 )ബന്ധപ്പെട്ടുക. കൊവെൻട്രിയിൽ ജോർജ്കുട്ടി എണ്ണപ്പളാശേരിയുടെയും( 07886865779 ) നനീട്ടണിൽ  ബിനു മുപ്രാപ്പള്ളിയുടെയും (07940353848 ) നേതൃത്വത്തിൽ അനുസ്മരണ  സമ്മേളനങ്ങൾ സംഘടിപ്പിക്കും. യുകെയുടെ മറ്റു ഭാഗങ്ങളിലും കൂടുതൽ അനുസ്മരണ സമ്മേളനങ്ങൾ നടക്കുന്നതിനുള്ള തയാറെടുപ്പുകൾ നടന്നുവരുന്നു. കെ.എം. മാണിയെ സ്നേഹിച്ചിരുന്ന എല്ലാവരെയും യുകെയുടെ മണ്ണിൽ നടക്കുന്ന അനുസ്മരണ ചടങ്ങുകളിലേക്ക് ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.