Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫാദർ പൗലോസ് പാറേക്കര നേതൃത്വം നൽകുന്ന ധ്യാനം കാർഡിഫിൽ തിങ്കളാഴ്ച

cardiff

കാർഡിഫ് ∙ പ്രശസ്ത വചന പ്രഘോഷകൻ ഫാദർ പൗലോസ് പാറേക്കര നേതൃത്വം നൽകുന്ന ഏകദിന ധ്യാനം സെന്റ് ജോൺ ക്നാനായ യാക്കോബായ ഇടവകയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 15ന് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മുതൽ 9 മണിവരെ. വലിയ നോമ്പിനോടും കഷ്ടാനുഭവ ആഴ്ച്ചയോടും ചേർന്ന് നടത്തുന്ന ഏകദിന ധ്യാനത്തിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഫാദർ സജി ഏബ്രഹാം അറിയിച്ചു. 

വൈകിട്ട് അഞ്ചു മണിക്ക് സന്ധ്യാ പ്രാർഥനയോടെ ധ്യാനം ആരംഭിക്കും. മലങ്കര സഭയിലും പുറത്തും വചന പ്രഘോഷണം നടത്തുന്ന അച്ചന്റെ ധ്യാനം യുകെയിലെ വിവിധ സ്ഥലങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: ഏബ്രഹാം ചെറിയാൻ (സെക്രട്ടറി) :077 3561 0045, ജിജി ജോസഫ് (ട്രസ്റ്റി): 078 2844 0172.

ധ്യാന സ്ഥലം: MARSH FIELD VILLAGE HALL, 3 WELL FIELD ROAD,  MARSH FIELD, CARDIFF, CF3 2UB.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.