Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബർമിങ്ങ്ഹാം സെന്റ് ജോസഫ് യാക്കോബായ ദേവാലയത്തിൽ വിശുദ്ധവാര ശുശ്രൂഷകൾ

birmingham-church-holy-week

ബർമിങ്ങ്ഹാം ∙ വിശുദ്ധ യൗസേഫ് പിതാവിന്റെ നാമധേയത്തിലുള്ള ഏകദേവാലയമായ ഇംഗ്ലണ്ടിലെ ബെർമിംഗ്ഹാം സെന്റ് ജോസഫ് യാക്കോബായ പള്ളിയിൽ വിശുദ്ധവാര ശുശ്രൂഷകൾ എല്ലാ വർഷത്തേയും പോലെ ഈ വർഷവും നടക്കുന്നു.

ഫാദർ ജോബ് പോളിന്റെ മുഖ്യകാർമ്മികത്തിലാണ് ഈ വർഷത്തെ ശുശ്രൂഷകൾ നടത്തപ്പെടുന്നത്. വിശുദ്ധ വാര ശുശ്രൂഷകൾ 14–04–19 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ബ്രോംസ്ഗ്രോവിലുള്ള ഓൾ സെയിന്റ് ചർച്ചിൽ വെച്ച് ഓശാന ശുശ്രൂഷകളോടുകൂടി ആരംഭിക്കുന്നു.

പെസഹായുടെ ശുശ്രൂഷകൾ 17–04–19, 16.30 മുതലും. 16.30–17.30 വരെ വിശുദ്ധ കുമ്പസാരവും തുടർന്ന് വിശുദ്ധ കുർബാനയും പെസഹായുടെ പ്രത്യേക ശുശ്രൂഷയും നടക്കും. 

ദുഃഖ വെള്ളിയാഴ്ചയുടേയും ഉയർപ്പിന്റെയും ശുശ്രൂഷകൾ ബ്രോംസ്ഗ്രോവിലുള്ള സെന്റ് ലൂക്ക് ചർച്ച് സെന്ററിൽ വെച്ചാണ് നടത്തപ്പെടുന്നത്. ദുഃഖ വെള്ളിയുടെ ശുശ്രൂഷകൾ രാവിലെ ഒൻപതിന് ആരംഭിക്കുന്നതാണ്.

ശനിയാഴ്ച വൈകിട്ട് 17.30 ന് ഉയിർപ്പിന്റെ ശുശ്രൂഷകളും നടത്തപ്പെടും. കഷ്ടാനുഭവ ആചാരണത്തിന്റെ എല്ലാ ശുശ്രൂഷകളിലും കുടുംബ സമേതം സംബന്ധിച്ച് അനുഗ്രഹീതരാകുവാൻ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. 

പള്ളിയുടെ വിലാസം: All Saints Church, Bur cot Lane, Bromsgrove, B61 AD

ദുഃഖ വെള്ളിയുടേയും ഉയർപ്പിന്റെയും ശുശ്രൂഷകൾ നടത്തപ്പെടുന്ന പള്ളിയുടെ വിലാസം: St. Luke’s Church Center, Braces Lane, Bromsgrove B61 CP.

കൂടുതൽ വിവരങ്ങൾക്ക്: വികാരി ഫാ. ഫിലിപ്പ് തോമസ് : 074 7441 9426, സെക്രട്ടറി ജോർജ് ഐസക്ക് :077 2330 9011, ട്രസ്റ്റി മാത്യു വർഗീസ്: 077 2304 7616.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.