Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

‘നോ ഡീൽ ബ്രെക്സിറ്റ്’ വേണ്ടെന്നും ബ്രിട്ടീഷ് പാർലമെന്റ്, ഇന്ന് ‘ഡിലേ വോട്ടെടുപ്പ്’

brexit

ലണ്ടൻ∙ യൂറോപ്യൻ യൂണിയനിൽ നിന്നും കരാറില്ലാതെ ഏകപക്ഷീയമായി പിരിയേണ്ടതില്ലെന്നു ബ്രിട്ടീഷ് പാർലമെന്റ്. ഇതുസംബന്ധിച്ച് ഇന്നലെ സർക്കാർ അവതരിപ്പിച്ച പ്രമേയം 278നെതിരേ  321 വോട്ടുകൾക്ക് പാസായി. പുതിയ നിർദേശങ്ങൾ ഉൾപ്പെടുത്തി പ്രധാനമന്ത്രി തെേരസ മേ ചൊവ്വാഴ്ച  അവതരിപ്പിച്ച പരിഷ്കരിച്ച ബ്രെക്സിറ്റ് ബില്ല് ബ്രിട്ടീഷ് പാർലമെന്റ് തള്ളിക്കളഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഇന്നു ബ്രെക്സിറ്റ് നടപ്പാക്കാൻ സാവകാശം തേടിയുള്ള പ്രമേയം ഇന്ന് പാർലമെന്റിന്റെ പരിഗണനയക്കു വരും. 

ഇതു പരാജയപ്പെട്ടാൽ വീണ്ടും നോ ഡീൽ ബ്രെക്സിറ്റിലേക്ക് കാര്യങ്ങൾ നീങ്ങും. എന്നാൽ  ഭൂരിഭാഗം എംപിമാരും സമയം നീട്ടിവയ്ക്കുന്നതിനെ പിന്തുണച്ചാൽ യൂറോപ്യൻ യൂണിയനുമായി ബന്ധപ്പെട്ട ലിസ്ബൻ ഉടമ്പടിയിലെ  ആർട്ടിക്കൾ 50 അനുസരിച്ച് യൂണിയനിൽനിന്നും പിന്മാറാൻ നേരത്തെയെടുത്ത തീരുമാനത്തിന് സാവകാശം തേടി പ്രധാനമന്ത്രി യൂറോപ്യൻ യൂണിയനെ സമീപിക്കും. യൂണിയനിലെ 27 അംഗരാജ്യങ്ങളും ഐകകണ്ഠ്യേന പിന്തുണച്ചാൽ മാത്രമേ ആർട്ടിക്കിൾ 50 അനുസരിച്ചുള്ള സമയം നീട്ടൽ സാധ്യമാകൂ.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.