Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫാദർ ജോർജ് തോമസ് ചേലക്കൽ ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി വികാരിയായി ചുമതലയേറ്റു 

fr-george-thomas

ലെസ്റ്റർ∙ ലെസ്റ്ററിലെ സിറോ മലബാർ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ ദിനമായിരുന്നു ഫെബുവരി 2. ഏറെ നാളത്തെ കാത്തിരിപ്പിന്റെ പ്രാർഥനയുടെ ഫലമായി ഫാദർ ജോർജ് തോമസ് ചേലക്കൽ ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി വികാരിയായുള്ള അധിക ചുമതല ഏറ്റെടുത്തു.

നോട്ടിങ്ഹാം രൂപത അധ്യക്ഷൻ പാട്രിക് പിതാവ്  സൈനറ്റ് എഡ്‌വേഡ്‌, മദർ ഓഫ് ഗോഡ് ദേവാലയങ്ങളുടെ വികാരിയായി  ചുമതല നൽകി. കൂടാതെ ലെസ്റ്ററിലെ സിറോ മലബാർ അംഗങ്ങളുടെ ആധ്യാത്മിക കാര്യങ്ങളുടെ ചുമതലയും ജോർജ് അച്ചനിൽ  നിഷിപ്തമാക്കി. തുടർ ദിനങ്ങളിൽ എല്ലാ ഞായർ ദിവസങ്ങളിലുള്ള സിറോ മലബാർ കുർബാന സാധ്യമാകും. 

fr-george-thomas1

ജോർജ് അച്ചന്റെ മദർ ഓഫ് ഗോഡ് പള്ളിയിലെ പ്രഥമ  ദിനം ഇടവക അംഗങ്ങളിൽ ആവേശവും ഉണർവും ഉണ്ടാക്കുകയുണ്ടായി. ഇംഗ്ലീഷ് കമ്മ്യൂണിറ്റിയും സന്തോഷത്തോടെ ജോർജ് അച്ഛനെ സ്വീകരിച്ചു. 700 ൽ പരം അംഗങ്ങൾ  വിശ്വാസ നിറവിൽ സായാഹ്ന കൃതജ്ഞതാ സ്തോത്ര ബലിയിൽ പങ്കുചേർന്നു. ലെസ്റ്ററിൽ സിറോ മലബാർ വിശ്വാസ സമൂഹത്തിന്റെ സഭാത്മക ജീവിത യാത്രയൂടെ നാഴികക്കല്ലായി മാറിയിരിക്കുന്നു ഈ സുദിനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.