Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്വീഡനിലെ മഞ്ഞിൽ വിരിഞ്ഞ മലയാളിപ്പൂക്കൾ

Alan-Chandran-Sweden-Dance

സ്റ്റോക്ക്ഹോം∙മഞ്ഞുനിറഞ്ഞ  സ്വീഡനിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളെപ്പോലെ ഒരുകൂട്ടം മലയാളി നർത്തകിമാർ. ഒപ്പം നീലയും വെള്ളയും സാരിയും നെറ്റിച്ചുട്ടിയുമണിഞ്ഞ് ഗോപികാ വേഷത്തിൽ നർത്തകി അലൻ ചന്ദ്രൻ മഞ്ഞിൽ നടത്തിയ സ്പെഷൽ ഫോട്ടോ ഷൂട്ടും. സ്വീഡനിലെ മഞ്ഞിൽ മലയാളികളായ നർത്തകിമാർ മോഹിനിയാട്ട, കഥകളി വേഷങ്ങളിൽ നിൽക്കുന്ന ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തു. 

Alan-Chandran-Sweden-1

ജനുവരി 26ന് സ്വീഡനിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കു ശേഷമായിരുന്നു ഫോട്ടോഷൂട്ട്. അലൻ സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസസിലെ അലൻ ചന്ദ്രനും കൂട്ടരുമാണ് നൃത്തപരിപാടി അവതരിപ്പിച്ചത്. അന്നു സ്വീഡനിലെ തണുപ്പ് മൈനസ് 10 ഡിഗ്രി. എംബസിയിൽ ഇന്ത്യൻ പതാക ഉയർത്തിയ ശേഷമായിരുന്നു നൃത്തപരിപാടി. അതു കഴിഞ്ഞുള്ള ഫോട്ടോഷൂട്ടിനായി ഇവർ നൃത്ത വേഷത്തിൽ തന്നെ മഞ്ഞിലേക്കിറങ്ങുകയായിരുന്നു. ജാക്കറ്റും ഗ്ലൗസും ധരിച്ചിട്ടു പോലും കിടുകിടാ വിറച്ചെത്തിയ ജനം മഞ്ഞിനെ ഒരു തരി പോലും കൂസാതെ നിൽക്കുന്ന പെൺകുട്ടികളെ കണ്ട് അന്തം വിട്ടുപോയി. അലൻ ചന്ദ്രൻ, ദീപിക നാരായണൻ, ദേവി പ്രസാദ് നായർ, സ്വാതി അനീഷ്, റെന തോമസ്, ആർനി ‍ഡേ എന്നിവരാണു ‘കൂളായി’ മഞ്ഞിലേക്കിറങ്ങിയത്.  

Alan-Chandran-Sweden

വർഷം മുഴുവൻ തണുത്ത കാലാവസ്ഥയുള്ള സ്വീഡനിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്  കനത്ത മഞ്ഞുവീഴ്ച. ഈ സമയം ജാക്കറ്റില്ലാതെ പുറത്തിറങ്ങിയാൽ പനിപിടിച്ചു കിടക്കുമെന്നത് ഉറപ്പ്. No bad weather, only bad clothing എന്നാണ് സ്വീഡനിൽ പറയുന്നതു തന്നെ. വേണ്ടപോലെ വസ്ത്രം ധരിച്ചാൽ പനി പിടിക്കില്ലെന്നു സാരം. എന്നിട്ടാണു മലയാളി പെൺകുട്ടികൾ നേരെ മഞ്ഞിലേക്കിറങ്ങിയത്. പല്ലു കൂട്ടിയിടിക്കുമ്പോഴും ചിരി മായാതെ നിൽക്കുന്ന അവരെ കണ്ടപ്പോൾ കണ്ടുനിന്നവർ അറിയാതെ പറഞ്ഞു പോയി. ‘ഹോ, ഈ മലയാളി പെൺകുട്ടികളുടെ തൊലിക്കട്ടി അപാരം തന്നെ!’

Alan-Chandran-Sweden-Dance

സ്വീഡനിലെ സാംസ്കാരിക പ്രോഗ്രാമുകളിലെല്ലാം സ്ഥിരം സാന്നിധ്യമാണ് അലൻ സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസ് ടീം. സ്വീഡനിലെ ഇന്ത്യക്കാരുടെ ദിനമായി എല്ലാ വർഷവും നടത്താറുള്ള നമസ്തേ സ്റ്റോക്കോം,  ദുർഗാ പൂജ ഉൽസവം തുടങ്ങിയ പരിപാടികളിൽ വർഷങ്ങളായി ഇവർ നൃത്തപരിപാടി അവതരിപ്പിക്കാറുണ്ട്. കഴിഞ്ഞ ഏപ്രിലിൽ  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വീഡൻ സന്ദർശനവേളയിലും നൃത്തപരിപാടി  ഉണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.