Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡബ്ലിൻ സിറോ മലബാർ സഭയിൽ കുട്ടികൾക്കായി നോമ്പ് ഒരുക്ക ധ്യാനം

athmeeyam

ഡബ്ലിൻ∙ സിറോ മലബാർ സഭ കുട്ടികൾക്കായി ‘ആത്മീയം’ എന്ന പേരിൽ നോമ്പ് ഒരുക്ക ഏകദിന ധ്യാനം നടത്തുന്നു.  Church of the Incarnation, Fettercairn, Tallaght യിൽ  നാലു വിഭാഗങ്ങളായാണ് ധ്യാനം നടത്തുന്നത്. 

ഫെബ്രുവരി  21 വ്യാഴാഴ്ച 3 മുതൽ 6 വരെ ക്ലാസുകളിലുള്ള കുട്ടികൾക്കായും, ഫെബ്രുവരി 22 വെള്ളിയാഴ്ച 7 മുതൽ 9 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കായും ഫെബ്രുവരി 23 ശനിയാഴ്ച പരീക്ഷയ്ക്ക് ഒരുങ്ങുന്ന 10,11,12 ക്ലാസുകളിലെ കുട്ടികൾക്കായും, ആദ്യകുർബാനയ്ക്കായി ഒരുങ്ങുന്ന കുട്ടികൾക്കായും പ്രത്യേകം ധ്യാനം നടത്തുന്നു.

രാവിലെ 9:30 മുതൽ 5 വരെ നടത്തുന്ന ധ്യാനത്തിന്റെ രജിസ്ട്രേഷൻ www.syromalabar.ie എന്ന വെബ് സൈറ്റിൽ ആരംഭിച്ചുകഴിഞ്ഞു.  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 18 നു മുമ്പ് റജിസ്റ്റർ ചെയ്യണം. 5 യൂറോ ആണു റജിസ്ട്രേഷൻ ഫീസ്. കുട്ടികൾക്ക് ലഘുഭക്ഷണവും ഉച്ചഭക്ഷണവും നൽകും.

നോമ്പിനു മുന്നോടിയായി കുട്ടികളെ ആത്മീയമായി ഒരുക്കുവാൻ, പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് മാനസികമായ കരുത്തും ആത്മീയമായ ഉണർവ്വും നൽകാൻ പ്രഥമ ദിവ്യകാരുണ്യത്തിനായി കുട്ടികളെ ആത്മീയമായി സജ്ജരാക്കാൻ വി. കുർബാനയോടും, ആരാധനയോടും  പ്രാർത്ഥനയോടും കളികളോടും ക്ലാസുകളോടും കൂടി ക്രമീകരിച്ചിരിക്കുന്ന ഈ ധ്യാനം ഒരനുഭവമാക്കി മാറ്റാൻ എല്ലാ കുട്ടികളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഡബ്ലിൻ സിറോ മലബാർ ചാപ്ലിൻസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.