Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

‘എന്റെ മക്കൾ’ നതാലി നിലവിളിച്ചു; സ്ഫോടനത്തിൽ മക്കൾ മരിച്ച മാതാപിതാക്കൾ അറസ്റ്റിൽ

nathali-chris

സ്റ്റഫോർഡ്∙ വീട്ടിനുള്ളിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു നാലു കുട്ടികൾ മരിച്ച സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ.  ബ്രിട്ടനിലെ സ്റ്റഫോർ‍ഡിൽ ആണു സംഭവം. മാതാപിതാക്കളായ നതാലി യുണിറ്റ് (24), ക്രിസ് മോൾടൻ (28) എന്നിവർക്കെതിരെ പൊലീസ് അനാസ്ഥ മൂലമുള്ള നരഹത്യക്കു കേസെടുത്തു. 

മുറിക്കുള്ളിൽ തീ നിയന്ത്രണാതീതമായപ്പോൾ ഇരുവരും ഒന്നാം നിലയിലെ ജനാല വഴി രണ്ടു വയസുകാരിയായ ഇളയ മകൾക്കൊപ്പം രക്ഷപെടുകയായിരുന്നു. പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ നതാലിയുടെയും ക്രിസിന്റെയും നില ഗുരുതരമല്ല.

കഴിഞ്ഞ ചൊവ്വാഴ്ചയാണു സംഭവം ഉണ്ടായത്. പുലർച്ചെ രണ്ടുമണിയോടെ അഗ്നിശമന സേനയും പൊലീസും വീട്ടിലെത്തി. എന്റെ മക്കൾ, എന്റെ മക്കൾ എന്നു നതാലി നിലവിളിച്ചതായി അയൽവാസികൾ കേട്ടിരുന്നു. സ്ഫോടനത്തിൽ വീടിന്റെ മേൽക്കൂരയുടെ ഒരുഭാഗം തകരുകയും ജനലുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു.

മരിച്ച കുട്ടികളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.