Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ആറ്റുകാൽ പൊങ്കാല ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ 20ന്

attukaal-pongaala

ലണ്ടൻ∙ ഫെബ്രുവരി 20നു പന്ത്രണ്ടാമത് ആറ്റുകാൽ പൊങ്കാലക്കു ലണ്ടനിലെ ശ്രീ മുരുകൻ ക്ഷേത്രം ആതിഥേയത്വം വഹിക്കും. വനിതകളുടെ ശക്തികേതമായ ആറ്റുകാലമ്മക്ക് പൊങ്കാലയർപ്പിക്കുവാൻ യുകെയിലുള്ള ദേവീ ഭക്തർക്കായി ഈ വർഷവും അനുഗ്രഹ വേദി ഒരുക്കുന്നത് ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ് വർക് എന്ന മലയാളി വനിതകളുടെ പ്രമുഖ സാംസ്കാരിക-സാമൂഹിക സംഘടനയാണ്. 

ഫെബ്രുവരി 20 നു ബുധനാഴ്ച രാവിലെ ഒൻപതു മണിക്ക് പൂജാ കർമ്മങ്ങൾ ആരംഭിക്കും. ആയിരത്തോളം ഭഗവതീ ഭക്തർ ഇത്തവണ  ദേവീ സാന്നിധ്യവും അനുഗ്രഹവും സായൂജ്യവും തേടി യുകെയുടെ നാനാഭാഗങ്ങളിൽ നിന്നുമായി ന്യുഹാമിലെ ശ്രീ മുരുകൻ ക്ഷേത്രത്തിൽ എത്തിച്ചേരുമെന്നാണു സംഘാടക സമിതി കണക്കാക്കുന്നത്.

നിരവധി അനുഗ്രഹ അനുഭവ സാക്ഷ്യങ്ങളുമായിട്ടാണ് ഓരോ വർഷവും ദേവീ ഭക്തർ പൊങ്കാലയ്ക്ക് വന്നു ചേരുന്നത്. സന്താന സൗഭാഗ്യം-രോഗ ശാന്തി തുടങ്ങി നിരവധി അനുഗ്രഹങ്ങൾ പ്രാപിക്കുന്നതായി ദേവീ ഭക്തർ സാക്ഷ്യപ്പെടുത്തുന്നു. 

പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും ദേവീ കടാക്ഷത്തിന്റെയും ശക്തി ഒന്നു കൊണ്ടു മാത്രമാണു ലണ്ടനിൽ കഴിഞ്ഞ പതിനൊന്നു വർഷങ്ങളായി പൊങ്കാല വിജയകരമായി തുടർന്ന് പോവുവാൻ കഴിയുന്നതെന്നു ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ് സംഘടന) ചെയറും മുഖ്യ സംഘാടകയും സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ കൗൺസിലർ  ഡോ. ഓമന ഗംഗാധരൻ പറഞ്ഞു.

ഈസ്റ്റ്‌ഹാമിലെ ശ്രീ മുരുകന്‍ ക്ഷേത്രത്തിലെ ആദിപരാ ശക്തിയായ ജയദുർഗ്ഗയുടെ നടയിലെ വിളക്കില്‍ നിന്നും കേരളീയ തനിമയില്‍ വേഷഭൂഷാദികളോടെ എത്തുന്ന ദേവീ ഭക്തരുടെ താലത്തിലേക്ക്  ദീപം പകര്‍ന്നു നൽകുന്നതോടെ പൊങ്കാലയുടെ ആരംഭം കുറിക്കും. പൊങ്കാല ആചരണത്തിന്റെ ഭാഗമായി താലപ്പൊലിയുടെയും പഞ്ച വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിന്റെ സമുച്ചയത്തിലെ എല്ലാ ദേവപ്രതിഷ്ടകളെയും വലം വച്ചു കൊണ്ടാണ് ഭദ്രദീപം യാഗാര്‍പ്പണ പീഡത്തിലെത്തിക്കുക.

ഈസ്റ്റ്ഹാം എംപിയും, മുൻ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന സ്റ്റീഫൻ ടിംസ് മുഖ്യാതിഥിയായി ഈ വർഷവും പങ്കു ചേരും. കൗൺസിലർമാർ, കമ്യൂണിറ്റി നേതാക്കൾ എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടാവും. ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ് വർക്കു മെംബർമാരോടൊപ്പം നിരവധി ദേവീ ഭക്തരുടെ നീണ്ട നിരതന്നെ പൊങ്കാലയർപ്പിക്കുന്നതായിരിക്കും. 

ഈസ്റ്റ് ഹാം ഹൈ സ്ട്രീറ്റ്, ന്യൂഹാം ഗ്രീൻ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ബിസിനസ്സുകാർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്വയം പ്രോപ്പർട്ടി, ആനന്ദ് ടി വി & ആനന്ദ് ട്രാവൽസ്  എന്നീ സ്ഥാപനങ്ങളൊക്കൊപ്പം ഉദയ, തട്ടുകട, ആനന്ദപുരം തുടങ്ങിയ പ്രശസ്ത റസ്റ്റോറന്റുകൾ അടക്കം നിരവധിയായ അഭ്യുദയകാംക്ഷികളുടെ സഹായങ്ങളും പ്രോത്സാഹനങ്ങളും BAWN ന്റെ ആരോഗ്യ-സാമൂഹ്യ പ്രവർത്തനങ്ങളുടെ വിജയങ്ങൾക്കു പിന്നിൽ  ഊർജ്ജം പകരുവാൻ സദാ ഉണ്ട്.

ശ്രദ്ധേയമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.

കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകൻ ക്ഷേത്രം ശ്രദ്ധേയമായിക്കഴിഞ്ഞു.ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ഇടുന്ന അതേ ദിവസം തന്നെയാണ് ലണ്ടനിലെ ശ്രീ മുരുകന്‍ ഷേത്രത്തിലും പൊങ്കാല ഇടുന്നത്.  

ഏവരെയും സ്നേഹപൂർവ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി BAWN ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഡോ.ഓമന ഗംഗാധരൻ-07766822360 

ശ്രീ മുരുകൻ ടെമ്പിൾ-02084788433

Please come and join us on 20th February from 9AM, at London Sree Murugan Temple, Browning Road/ Church Road Junction, Manor Park, London E12 6AF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.