Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കൊലപാതകത്തിൽ റെക്കോർഡിട്ട് ബ്രിട്ടൻ; 2018 ൽ കത്തിക്കുത്തിൽ കൊല്ലപ്പെട്ടത് 285 പേർ

x-default x-default

ലണ്ടൻ∙ കത്തിക്കുത്തിന്റെ തലസ്ഥാനമെന്ന് ചീത്തപ്പേര്കേട്ട ലണ്ടനൊപ്പം ബ്രിട്ടന് മറ്റൊരു റെക്കോർഡുകൂടി. കഴിഞ്ഞ 70 വർഷത്തെ കണക്കെടുപ്പിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ട വർഷമായി 2018. 

1946നു ശേഷം ഏറ്റവും കൂടുതൽപേർ കത്തിക്കുത്തിൽ കൊല്ലപ്പെട്ട വർഷമാണ് 2018. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച 12 മാസത്തിനിടെ 285 പേരാണ് ഇംഗ്ലണ്ടിലും വെയിൽസിലും കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇതിൽ 71 പേർ പതിനെട്ടിനും ഇരുപത്തിനാലിനും മധ്യേ പ്രായമുള്ള യുവാക്കളാണെന്നാണ് ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് രേഖകൾ പറയുന്നത്. കുത്തേറ്റു മരിച്ചവിൽ 25 ശതമാനം പേരും കറുത്ത വർഗക്കാരാണ്. 

132 പേരാണ് 2018ൽ ലണ്ടനിൽ മാത്രം കൊല്ലപ്പെട്ടത്. വിവിധ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടാതെയാണിത്. ന്യൂഹാം, ഇസ്ലിംങ്ടൺ എന്നീ കൗണ്‍സിലുകളിലാണ് ഏറ്റവും അധികം കൊലപാതകങ്ങൾ രേഖപ്പെടുത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.