Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂഇയർ ആഘോഷം വൻവിജയം

കവൻട്രി∙ കാരൾ ഗാനങ്ങളോടെയാണ് കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ പരിപാടികൾക്ക് തുടക്കമായത്.  ഹരീഷ് പാലായും, ജിനോ ജോണും, സുനിൽ ഡാനിയേലും ആണ് കലാപരിപാടികൾ കോഓർഡിനേറ്റ് ചെയ്തത്. റെനിൻ കടുത്തൂസ്, രേവതി നായർ, അഞ്ചു ജോഷി എന്നിവർ കൊറിയോഗ്രാഫി ചെയ്ത നേറ്റീവിറ്റി ഷോ കുട്ടികൾ ഗംഭീരമാക്കി.

ലിൻസിയാ ജിനോ കൊറിയോഗ്രാഫി ചെയ്ത ഷ്ളാഷ് മോബ് കവൻട്രിയിലെ യുവതി യുവാക്കൾ ഒരു പുത്തൻ അനുഭവം ആക്കി.  സികെസിയുടെ ഒന്നിച്ചുള്ള പ്രവർത്തനങ്ങളെയും, കമ്മ്യൂണിറ്റിക്ക് നൽകുന്ന സേവനങ്ങളെയും റവ.ഫാദർ സെബാസ്‌റ്റ്യൻ പ്രശംസിച്ചു.  സികെസി യുടെ ചാരിറ്റി പ്രവർത്തനങ്ങളെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്ന സികെസി കനിവിന്റെ പ്രവർത്തനോദ്ഘാടനം നടത്തി.

സ്‌റ്റീഫൻ കുര്യാക്കോസ് നേതൃത്ത്വം നൽകിയ ഗാനമേള എല്ലാവരും ആസ്വദിച്ചു. സികെസിയുടെ പ്രവർത്തനങ്ങൾ കണ്ട് മനസ്സിലാക്കുന്നതിന്ന് വന്ന എർഡിംഗ്ടൺ മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റ്  പ്രകാശ് മൈക്കിൾ സികെസിയെ വളരെ അധികം പ്രശംസിച്ചു. യുക്മ നടത്തിയ പരിപാടികളിൽ പങ്കെടുത്തവരെ ആദരിച്ചു. 

കുട്ടികളുടെയും മുതിർന്നവരുടെയും കാരൾ ഗാന മത്സരത്തിൽ പോട്ടേഴ്സ് ഗ്രീൻ ഒന്നാം സ്ഥാനവും, ഡോർചസ്റ്റർ വേ രണ്ടാം സ്ഥാനവും നേടി. സികെസി പ്രസിഡന്റ് ജോർജ്കൂട്ടി വടക്കേകുറ്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷിൻസൺ മാത്യൂ സ്വാഗതവും, വൈസ് പ്രസിഡന്റ് ജോമോൻ വല്ലൂർ നന്ദിയും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.