Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ക്രിസ്മസ് പുതുവത്സര ആഘോഷം ഹൃദയത്തിൽ ചേർത്തു വച്ച് ആഷ്ഫോർഡുകാർ

ashford-malayalee-association6

ആഷ്ഫോർഡ് ∙ കെന്റെിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ 14–ാം മത് ക്രിസ്മസ് പുതുവത്സര ആഘോഷം ‘ഉദയം’ ആഷ്ഫോർഡ് നോർട്ടൻ നാച്ച്ബുൾ സ്കൂളിന്റെ നയന മനോഹരമായ ഓഡിറ്റോറിയത്തിൽ വച്ച് വൈകിട്ട് നാലു മണിക്ക് 30ൽപരം സ്ത്രീകളും ആൺകുട്ടികളും അണിനിരന്ന ഫ്ലാഷ് മോബോടുകൂടി ആരംഭിച്ചു.

ashford-malayalee-association5

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ സെക്രട്ടറി ട്രീസാ സുബിൻ വിശിഷ്ടാതിഥികൾക്കും സദസ്സിനും സ്വാഗതം ആശംസിച്ചു. സമ്മേളനം പ്രസിഡന്റ് ജസ്റ്റിൻ ജോസഫും, മുഖ്യാതിഥിയായ ഡോ. അനൂജ് ജോഷ്വായും സംയുക്തമായി ചേർന്ന് മൂന്ന് വലിയ നക്ഷത്രവിളക്കുകൾ തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

ashford-malayalee-association

ശേഷം ബ്രിട്ടീഷ് സിവിൽ സർവീസിലേക്ക് ആദ്യമായി കടന്നുവന്ന മലയാളിയും  ഹെർ മജസ്റ്റീസ് ഗവർൺമെന്റ്സിൽ സീനിയർ ഇക്കോണമിക് അഡ്വൈസറും ഇൻവെസ്റ്റ്മെന്റ് അനാലിസിസിന്റെ തലവനും പ്രശസ്ത വാഗ്മിയുമായ ഡോ. അനൂജ് ജോഷ്വാ മാത്യു ക്രിസ്മസ് സന്ദേശം നൽകി. ഈ കാലഘട്ടത്തിൽ സ്നേഹത്തിനും സാഹോദര്യത്തിനും മുൻഗണന നൽകിയും ക്രിസ്തുവിന്റെ സുവിശേഷത്തെ പിന്തുടർന്നും സഹോദരങ്ങളെ ബുദ്ധിമുട്ടിക്കാതെയും വിഷമിപ്പിക്കാതെയും നാം ഒത്തൊരുമിച്ച് കൈകോർക്കുമ്പോഴാണ് ക്രിസ്മസ് അതിന്റെ പരിപൂർണ്ണതയിൽ എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ashford-malayalee-association1

ആഷ്ഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പുൽക്കൂട് മത്സരത്തിൽ വിജയികളായവർക്ക് അസോസിയേഷൻ പ്രസിഡന്റ് സമ്മാനങ്ങൾ നൽകി. തപ്പിന്റെയും, കിന്നരത്തിന്റെയും, കൈത്താളത്തിന്റെയും, അകമ്പടിയോടെ നവീനഗാനങ്ങളുമായി ഡിസംബർ മാസത്തിൽ കടന്നുവന്ന അസോസിയേഷൻ പ്രവർത്തകർക്കും കടന്നു ചെന്ന എല്ലാ മലയാളി ഭവനങ്ങളിലെ അംഗങ്ങൾക്കും ഉദയവുമായി ബന്ധപ്പെട്ട് എല്ലാവർക്കും സോനു സിറിയക്ക് നന്ദി അറിയിക്കുകയുണ്ടായി. ജോയിന്റ് സെക്രട്ടറി സിജോ ജെയിംസ്, വൈസ് പ്രസിഡന്റ് ജോളി മോളി, ട്രഷറാർ ജെറി ജോസ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. സമയബദ്ധിതമായി ഷാബു വർഗീസ് യോഗം നിയന്ത്രിച്ചു.

ashford-malayalee-association3

പ്രശസ്ത നർത്തകിയായ ജെസ്സിന്താ ജോമിയുടെ മേൽനോട്ടത്തിൽ പെൺകുട്ടികൾ അവതരിപ്പിച്ച അതീവ ഹൃദ്യവും, നയന മനോഹരവുമായ സ്വാഗത നൃത്തത്തോട് ഉദയത്തിന് ആരംഭം കുറിച്ചു. 65 ൽ പരം കലാകാരന്മാരും കലാകാരികളും ചേർന്നതവരിപ്പിച്ച ലോകരക്ഷിതാവിന്റെ ഉദയം എന്ന നൃത്തസംഗീത ശിൽപവും കൊച്ചുകുട്ടികളും ക്രിസ്മസ് പാപ്പായും ചേർന്നവതരിപ്പിച്ച പാപ്പാ നൃത്തവും ആഷ്ഫോർഡിൽ ആദ്യമായി നീലചിറകുകൾ ഏന്തിയ മാലാഖമാരുടെ എയ്ഞ്ചൽ ഡാൻസും അരങ്ങേറി. കൂടാതെ ക്ലാസിക്കൽ ഡാൻസ്, ഭക്തിഗാനം, കരാൾ ഗാനം, കുട്ടികളുടെ കൊയർ, സിനിമാറ്റിക് ഡാൻസ്, സിനിമാറ്റിക് സ്കിറ്റ് എന്നിവയാൽ ഉദയം കൂടുതൽ സമ്പന്നമായി. സിനിമാറ്റിക് ഡാൻസിന്റെ ഭാവി വാഗ്ദാനമായ അച്ചു സജി കുമാർ ചിട്ടപ്പെടുത്തിയ ഫ്യൂഷൻ ഡാൻസും വനിതകളുടെ സിനിമാറ്റിക് ഡാൻസും ജിന്റെിൽ ബേബിയുടെ ഡിജെയും സദസിനെ ഇളക്കിമറിച്ചു.

ashford-malayalee-association4

ഉദയം വൻ വിജയമാക്കി തീർക്കുവാൻ അരങ്ങിലും അണിയറയിലും പരിശ്രമിച്ച എല്ലാ വ്യക്തികൾക്കും സ്റ്റേജിലും ഹാളിലും ഹാളിന്റെ പുറത്തും വെളിച്ചത്താൽ അലങ്കരിക്കുകയും വേദിയിലേക്ക് ആവശ്യമായ ശബ്ദവും വെളിച്ചവും ക്രമീകരിച്ച ബേബി ആർഎസിക്കും  പ്രോഗ്രാം കമ്മറ്റിക്കും പ്രോഗ്രാം കമ്മറ്റി കൺവീനറായ ജോൺസൻ മാത്യൂസ് നന്ദി പ്രകാശിപ്പിച്ചു.

ashford-malayalee-association2

എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾക്കൊപ്പം സാം ചീരൻ, ജോജി കോട്ടക്കൽ, സോജാ മധു, സുബിൻ എന്നിവരുടെ മേൽനോട്ടത്തിൽ തയാറാക്കിയ അതീവ സ്വാദിഷ്ടമായ ഭക്ഷണം കഴിഞ്ഞു പിരിയുമ്പോൾ അംഗങ്ങളും, അതിഥികളും ആതിഥേയരും ഒരേ സ്വരത്തിൽ കണ്ണിനും, കാതിലും കരളിലും മനസ്സിലും തങ്ങി നിൽക്കുന്ന പരിപാടിയാണ് ഉദയം എന്ന് അഭിപ്രായപ്പെട്ടു.

IMG-20190108-WA0088
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.