Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡബ്ലിൻ സിറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 27, 28 മാർച്ച് ഒന്ന് തിയതികളിൽ

SMC-Marriage-Course-19

ഡബ്ലിൻ ∙ ഡബ്ലിൻ സിറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 27, 28 മാർച്ച് ഒന്ന് തിയതികളിൽ റിയാൾട്ടോ ഫാത്തിമ മാതാ പള്ളിയിൽ വച്ച് നടക്കുന്നു. മൂന്നു ദിവസവും രാവിലെ 9.30 ന് ആരംഭിച്ച് വൈകിട്ട് 5.30ന് അവസാനിക്കും. മൂന്നു ദിവസവും മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. സിറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് ആണ് നൽകുന്നത്. പങ്കെടുക്കുന്നവർക്കായി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. റജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. റജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഫെബ്രുവരി 20. 

ഡബ്ലിൻ സിറോ മലബാർ സഭയുടെ വെബ്സൈറ്റ് വഴി മാത്രമാണ് റജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക. ആറു മാസത്തിൽ ഒരിക്കലായിരിക്കും സെമിനാർ നടത്തുക. വിവാഹത്തിനായി ഒരുങ്ങുന്നവർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സീറോ മലബാർ ചാപ്ലൈൻസ് ഫാദർ ക്ലെമെന്റ് പാടത്തിപ്പറമ്പിൽ, ഫാദർ രാജേഷ് മേച്ചിറാകത്ത് എന്നിവര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  ഫാദർ ക്ലെമെന്റ് 089 492 7755, ഫാദർ രാജേഷ് 089 444 2698, മജു പേയ്‌ക്കൽ 087 963 1102, ഷിജോ മനോജ് 087 288 0761. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.