ലണ്ടൻ∙ ലണ്ടൻ ഹിന്ദുഐക്യവേദിയുടെ മണ്ഡലമകരവിളക്കും ധനുമാസതിരുവാതിരയും വിപുലമായ ചടങ്ങുകളോടെ ക്രോയ്ഡോണിലേ വെസ്റ്റ് ത്രോൺറ്റോൺ ഹീത്ത് കമ്മ്യൂണിറ്റി സെന്ററിൽ വച്ചു നടന്നു. ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ഭജന സംഘത്തോടൊപ്പം യുകെ യിലെ വിവിധ ഹിന്ദുസംഘടനകളും ഭജനയ്ക്ക് നേതൃത്വം നൽകി.

ലണ്ടൻ ഹിന്ദുഐക്യവേദിയുടെ വനിതകളുടെ കൂട്ടായ്മ അണിയിച്ചൊരുക്കിയ ധനുമാസ തിരുവാതിര വളരെ ഹൃദ്യമായിരുന്നു. ഉന്നത വിജയം നേടിയ സ്വാതി സദനെ (ഹേവാർഡ് ഹീത്ത് ഹിന്ദു സമാജം) അനുമോദിച്ചു. തുടർന്ന് ഭക്തജനങ്ങൾ അയ്യപ്പജ്യോതി തെളിയിച്ചു.
ഹരിഗോവിന്ദൻ നമ്പൂതിരിയുടെ (താമരശ്ശേരി ഇല്ലം) ഹരിവരാസനത്തോടെ മണ്ഡലപൂജ അവസാനിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601. Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU.