Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയുടെ മൂന്നു മിഷനുകൾകൂടി പ്രഖ്യാപിച്ചു

gbsm1

ലണ്ടൻ∙ വാൽത്താംസ്‌റ്റോ ഔർ ലേഡി ആൻഡ് സെന്റ് ജോർജ് ദൈവാലയത്തിൽ തിങ്ങിനിറഞ്ഞ വിശ്വാസസമൂഹത്തെ സാക്ഷിയാക്കി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി  ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയ്ക്ക് പുതിയ മൂന്നു മിഷനുകൾ കൂടി പ്രഖ്യാപിച്ചു. 'ഈസ്റ്ഹാമിൽ സെന്റ് മോനിക്ക' മിഷനും ഡെൻഹാമിൽ 'പരി. ജപമാലരാഞ്ജി' മിഷനും വാൽത്താംസ്‌റ്റോയിൽ 'സെന്റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ' മിഷനുമാണ് ഇന്നലെ രൂപം കൊണ്ടത്. ഫാ. ജോസ് അന്ത്യാംകുളം, ഫാ. സെബാസ്റ്യൻ ചാമകാലാ എന്നിവർ പുതിയ മിഷൻ ഡിറക്ടർമാരായും നിയമിക്കപ്പെട്ടു. ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ,  ഫാ. നൈൽ ഹാരിങ്ടൺ, ഫാ. നിക്സൺ ഗോമസ്, റെവ. ഷിജോ ആലപ്പാട്ട്‌, ഫാ. ബിനോയി നിലയാറ്റിങ്കൽ,ഫാ. തോമസ് മടുക്കമൂട്ടിൽ, ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ. ജോസ് അന്തിയാംകുളം തുടങ്ങിയവർ സഹകാർമികരായിരുന്നു. 

gbsm2

 ഫാ. ജോസ് അന്തിയാംകുളം സ്വാഗതമാശംസിച്ചു. തുടർന്ന് നടന്ന മിഷൻ മിഷൻ നിയമന വിജ്ഞാപന വായനക്ക് റെവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാലാ, റെവ. ഫാ.ഷിജോ ആലപ്പാട്ട് എന്നിവർ നേതൃത്വം നൽകി. കുർബാനയ്ക്ക് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. 

gbsm3

അയർലൻഡിലെ സിറോ മലബാർ സഭയുടെ പ്രവർത്തങ്ങൾക്കുള്ള ഡബ്ലിൻ അതിരൂപതയുടെ അഗീകാരമായി ലഭിച്ച  സെന്റ് തോമസ് പാസ്റ്ററൽ സെന്‍ററിന്‍റെ ഉദ്ഘാടനം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്നു നിർവ്വഹിക്കും.റിയാൾട്ടോ സൗത്ത് സർക്കുലർ റോഡിലുള്ള Church of our Lady of the Holy Rosary of Fatima പള്ളിയോട് ചേർന്നാണ് സെന്‍റ് തോമസ് പാസ്റ്ററൽ സെന്‍റർ പ്രവർത്തിക്കുന്നത്. വൈകുന്നേരം 4ന് സിറോ മലബാർ മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയെ തുടർന്നു അഭിവന്ദ്യ പിതാക്കന്മാർക്ക് സ്വീകരണം നൽകും. തുടർന്ന് സെന്‍റ് തോമസ് പാസ്റ്ററൽ സെന്‍ററിന്‍റെ ഉദ്ഘടനവും വെഞ്ചെരിപ്പ് കർമ്മവും കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ്പ് ഡെർമട്ട് മാർട്ടിൻ, മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ ചേര്‍ന്ന് നിർവഹിക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.