Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
mar-alencherry

ലിവർപൂൾ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത രൂപീകൃതമായ ശേഷം ആദ്യ ഇടവക ആയി പ്രഖ്യാപിക്കപ്പെട്ട ലിതെർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ അജപാലന സന്ദർശനം നടത്തുന്ന സിറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ് കർദിനാൾ ആലഞ്ചേരി പിതാവ് സന്ദർശനം നടത്തുന്നു. ശനിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക്  ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനോടൊപ്പം ഇവിടെ എത്തുന്ന അഭിവന്ദ്യ പിതാവിനെ വികാരി ഫാ. ജിനോ അരീക്കാട്ടിന്റെ നേതൃത്വത്തിൽ സ്വീകരിക്കും.

അഭിവന്ദ്യ മേജർ ആർച്  ബിഷപ്പിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.  കുർബാനയ്ക്ക് ശേഷം ബാർക്കിൻഹെഡ് മിഷന്റെ പ്രഖ്യാപനവും അഭിവന്ദ്യ പിതാവ് നിർവഹിക്കുമെന്ന് വികാരി. ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.