Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

താങ്കളുടെ താൽപര്യം പുരുഷനോട്: ജഡ്ജി;‘അവളുടെ ദിനം എണ്ണപ്പെട്ടു’ വെന്ന സന്ദേശം മിതേഷിനെകുടുക്കി

Mitesh-Patel-wife-murder ജസീക്ക, മിതേഷ് പട്ടേൽ

ലണ്ടൻ∙ ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്ന കേസിൽ ടീസൈഡ് ക്രൗൺ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ ഇന്ത്യൻ വംശജൻ മിതേഷ് പട്ടേലിന് (37) ജീവപര്യന്തം ജയിൽശിക്ഷയെന്ന് റിപ്പോർട്ട്. ഏതാണ്ട് 30 വർഷം തടവാണ് ശിക്ഷ. വടക്കൻ ഇംഗ്ലണ്ടിലെ മിഡിൽസ്ബറോയിലെ വീട്ടിൽ ഇന്ത്യൻ വംശജയായ ഫാർമസിസ്റ്റ് ജസീക്ക (34) കൊല്ലപ്പെട്ട കേസിൽ വിചാരണ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. സ്വവർഗാനുരാഗികൾക്കുള്ള ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സുഹൃത്തുമൊത്ത് പുതിയ ജീവിതം ആരംഭിക്കാനാണ് ജസീക്കയെ കൊന്നതെന്ന് മിതേഷ് സമ്മതിച്ചു.

സ്വന്തം പ്രവർത്തിയിൽ താങ്കൾക്ക് യാതൊരു കുറ്റബോധവും ഇല്ലെന്ന് ജഡ്ജി ജയിംസ് ഗോസ് പറഞ്ഞു. വളരെ മോശമായ ഒരു പ്രവണതയാണിത്. ഒൻപത് വർഷം ഒരു ഭാര്യയെ പോലെ അവർ നിങ്ങൾക്കൊപ്പം ജീവിച്ചു. ഒരു കുഞ്ഞിനൊപ്പം സാധാരണ കുടുംബ ജീവിതം നയിക്കാനായിരുന്നു ജസീക്ക് ആഗ്രഹിച്ചിരുന്നത്. എന്നാൽ, താങ്കൾക്ക് അവരോട് യാതൊരു താൽപര്യവും തോന്നിയിരുന്നില്ല. നിങ്ങൾക്ക് പുരുഷൻമാരോടായിരുന്നു താൽപര്യമെന്നും ജഡ്ജ് പറഞ്ഞു.

jessica-patel-3

കഴിഞ്ഞ മേയിൽ ജസീക്കയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ തനിക്കു പങ്കില്ലെന്ന് മിതേഷ് പറഞ്ഞെങ്കിലും പൊലീസ് അന്വേഷണം തുടർന്നു. താൻ വീട്ടിലെത്തുമ്പോൾ വീട് കൊള്ളയടിക്കപ്പെട്ടതായും കൈകൾ കെട്ടിയ നിലയിൽ ജസീക്കയുടെ മൃതദേഹം കണ്ടുവെന്നുമായിരുന്നു മിതേഷിന്റെ മൊഴി.

ഇൻഷുറൻസ് തുക സ്വന്തമാക്കി നാടുവിടാൻ പദ്ധതി

ഭാര്യയുടെ മരണത്തെ തുടർന്നു ലഭിക്കുമായിരുന്ന 20 ലക്ഷം പൗണ്ട് (18 കോടിയിലേറെ രൂപ) ഇൻഷുറൻസ് തുകയുമായി ആൺസുഹൃത്ത് ഡോ. അമിത് പട്ടേലിനൊപ്പം ഓസ്ട്രേലിയയ്ക്കു കടക്കാൻ മിതേഷ് പദ്ധതിയിട്ടതായി കണ്ടെത്തി. 2015 ജൂലൈയിൽ ‘അവളുടെ ദിനങ്ങൾ എണ്ണപ്പെട്ടു’ എന്ന് അമിത്തിന്  മിതേഷ് സന്ദേശം അയച്ചതുൾപ്പെടെ കൊലപാതകം ആസൂത്രണം ചെയ്തതതിന്റെ ഒട്ടേറെ തെളിവുകളും ലഭിച്ചു.

jessica-patel-4

അമിതമായി ഇൻസുലിൻ കുത്തിവച്ചശേഷം കൈകൾ ബന്ധിച്ച് പ്ലാസ്റ്റിക് ബാഗുകൊണ്ട് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ കണ്ടെത്തി. 2011 മുതൽ മിഡിൽസ്ബറോയിലെ ലിൻതോർപിൽ പട്ടേൽസ് ഫാർമസി എന്ന സ്ഥാപനം നടത്തുകയായിരുന്നു മിതേഷും ജസീക്കയും. ഫോണിലെ ഹെൽത്ത് ആപ് വഴി അന്വേഷണ ഉദ്യോഗസ്ഥർ മിതേഷിനെ ട്രാക്ക് ചെയ്തിരുന്നുവെന്നും ഇയാളുടെ ഒാരോ നീക്കങ്ങളും ഇതിലൂടെ മനസിലാക്കിയിരുന്നുവെന്നുമാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. അപൂർവമായാണ് യുകെയിൽ ഇത്തരമൊരു നീക്കമെന്നും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.