Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹൈക്കമ്മിഷനിൽനിന്നും വിരമിച്ച ടി. ഹരിദാസിനെ ആദരിച്ചു

uk1

ലണ്ടൻ∙ നാലു പതിറ്റാണ്ടിലേറെക്കാലം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ സ്തുത്യർഹമായ സേവനത്തിനുശേഷം സീനിയർ അഡ്മിനിസ്ട്രേഷൻ ഓഫിസർ തസ്തികയിൽനിന്നും വിരമിച്ച തെക്കേമുറി ഹരിദാസ് എന്ന മലയാളികളുടെ ഹരിയേട്ടന് ഒഐസിസി ലണ്ടൻ സറെ കമ്മിറ്റിയുടെ ആദരം. ഒഐസിസി യുകെ ഉപാധ്യക്ഷൻ കെ. കെ. മോഹൻ ദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സറെ റീജനൽ സെക്രട്ടറി ബേബിക്കുട്ടി ജോർജ് സ്വാഗതം പറഞ്ഞു. വിവിധ കലാ സംസ്കാരിക സംഘടനകളുടെ പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു യൂത്ത് കോൺഗ്രസ് മുൻ ഡൽഹി പ്രസിഡന്റും സൗത്താൾ മുൻ മേയറുമായ സുനിൽ ചോപ്രേ മുഖ്യപ്രഭാഷണം നടത്തി കൗൺസിലർ ഫിലിപ്പ് എബ്രഹാം, ശ്രീകുമാർ, കെസിഡബ്ല്യുഎ പ്രസിഡന്റ് ചന്ദ്രബാബു എന്നിവർ ആശംസ പ്രസംഗം നടത്തി. 

uk2

യോഗത്തിനെത്തിയവരിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട മകേഷ് കുമാർ അദ്ദേഹത്തിന് ഫലകം കൈമാറി. ഒഐസിസി യുകെയ്ക്കു വേണ്ടി അൾസഹാർ അലിയും ഒഐസിസി സറെയ്ക്കുവേണ്ടി സുനു ദത്തും അദ്ദേഹത്തെ ആദരിച്ചു. ബിജു കല്ലമ്പലം നന്ദി പറഞ്ഞു. ക്രോയ്ഡൺ സിങ്ങേഴ്സിന്റെ സംഗീതവിരുന്നോടെ പരിപാടികൾ സമാപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.