Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഗ്രെറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ യുവജന വർഷം ആരംഭിച്ചു

syro-malabar1

ബിർമിങ്ങാം∙ ഗ്രെറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ രണ്ടാം തലമായി വിഭാവനം ചെയ്തിരിക്കുന്ന യുവജന വർഷം ആരംഭിച്ചു. സിറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദിനാൾ ജോർജ് ആലഞ്ചേരി പിതാവാണ് യുവജന വർഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. 

syro-malabar3

ഗ്രെറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, വികാരി ജനറൽ മാരായ ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ, റവ. ഡോ. മാത്യു ചൂരപൊയ്കയിൽ, സിറോ മലബാർ യൂത്ത് മൂവ്മെന്റ് രൂപത ഡയറക്ടർ റവ. ഡോ. ബാബു പുത്തൻപുരക്കൽ, രൂപതയിലെ മറ്റു വൈദികർ, യൂത്ത് കോഓഡിനേറ്റർമാർ, വിവിധ യൂണിറ്റുകളിൽ നിന്നുള്ള എസ്എംവൈഎം നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. 

syro-malabar2

ഡിസംബർ രണ്ടിന് ആരംഭിച്ചു 2019 ഡിസംബർ 30 വരെയാണ് യുവജന വർഷമായി ആചരിക്കുന്നത്. യുവജനങ്ങളിൽ ക്രിസ്തീയ വിശ്വാസവും പാരമ്പര്യങ്ങളും ഊട്ടി ഉറപ്പിക്കുന്നതിനും സഭയുടെ മുഖ്യ ധാരയിലേക്ക് യുവജനങ്ങളെ ആകൃഷ്ടരാക്കുന്നതിനും ഉതകുന്ന വിവിധ കർമ്മ പദ്ധതികൾ ഈ കാലയളവിൽ ആവിഷ്കരിച്ചു നടപ്പിലാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.