Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അഖില യുകെ ബാഡ്മിന്റൻ മത്സരം ഡിസംബർ ഒന്നിന്

badminton1

ആഷ്ഫോർഡ് ∙ കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 1 ശനിയാഴ്ച അഖില യുകെ ബാഡ്മിന്റൺ (ഡബിൾസ്) ടൂർണ്ണമെന്റ് നടത്തുന്നു. 

വിജയകരമായ ക്രിക്കറ്റ് ടൂർണ്ണമെന്റിനു ശേഷം യുകെയിലെ കായിക പ്രേമികൾക്കായി മറ്റൊരു കായിക മാമാങ്കത്തിനായി ആഷ്ഫോർഡ് മലയാളികൾ ഒരുങ്ങുന്നു. ആഷ്ഫോർഡ് നോർട്ടൻ നാച്ച്ബുൾ സ്കൂളിന്റെ ഇൻഡോർ സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിരിക്കുന്ന ടൂർണ്ണമെന്റിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ വിജയികളാകുന്ന ടീമുകൾക്ക് യഥാക്രമം 401 ഉം 201 ഉം പൗണ്ട് നൽകുന്നതാണ്. ടൂർണ്ണമെന്റിന്റെ അന്നേ ദിവസം രാവിലെ 9 മണിക്ക് ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് ഉദ്ഘാടനം ചെയ്യും. രാവിലെ മുതൽ മത്സരങ്ങൾ അവസാനിക്കുന്ന സമയം വരെ കാണികൾക്കും കളിക്കാർക്കും വൈവിധ്യവും രുചികരവുമായ ഭക്ഷണശാല കൈയ്യേന്തി ഭവൻ പ്രവർത്തിക്കുന്നതാണ്. 

badminton2

ടൂർണ്ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി  വിവിധ കമ്മിറ്റികൾക്ക് രൂപം കൊടുത്തു. ഈ മത്സരങ്ങളെല്ലാം വൻ വിജയമാക്കുവാൻ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും നിസ്സീമമായ സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്നും യുകെയിലെ കായിക പ്രേമികളായ എല്ലാ ആൾക്കാരെയും പ്രസ്തുത ദിവസം സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ജസ്റ്റിൻ ജോസഫ് (പ്രസിഡന്റ്), മോളി ജോളി( വൈസ് പ്രസിഡന്റ്), ട്രീസാ സുബിൻ (സെക്രട്ടറി), സിജോ ജയിംസ് (ജോ. സെക്രട്ടറി), ജെറി ജോസ് (ഖജാൻജി) എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. 

ടൂർണ്ണമെന്റിനെപ്പറ്റി കൂടുതൽ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 

ജസ്റ്റിൻ ജോസഫ് : 078 3322 7738

രാജീവ് തോമസ് : 078 7712 4805

ജെറി ജോസ് : 078 6165 3060

ജോൺസൻ തോമസ് : 078 8636 7154 

മത്സരം നടക്കുന്ന വേദിയുടെ വിലാസം : 

നോർട്ടൻ നാച്ച്ബുൾ സ്കൂൾ

HYTHE ROAD

ASHFORD KENT

TN24 0QT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.