Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
leads-church1

ലീഡ്സ്∙  ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ഭാഗമായ ലീഡ്‌സിലെ സെന്റ് വിൽഫ്രഡ് ദേവാലയത്തിനു നേരെ ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധരുടെ ആക്രമണം ,ഇന്നലെ രാത്രി എട്ടു മണിയോടെ ലീഡ്സ് ടൗണിൽ സ്ഥിതിചെയ്യുന്ന പള്ളിയുടെ ഇരുമ്പു ഗേറ്റും ആന വാതിലും അക്രമികൾ തള്ളി തകർത്ത ശേഷം അകത്തു വശത്തുള്ള ഗ്ലാസ് ഡോറും അക്രമികൾ തകർത്തു. വികാരിയായ ഫാ. മാത്യു മുളയോലിൽ  പ്രാർത്ഥന കൂട്ടായ്മയിൽ പങ്കെടുക്കാനായി പുറത്തു പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തെ തുടർന്ന് ലീഡ്സ് സിറോ മലബാർ

leads-church2

ചാപ്ലിൻസിയിൽ ഉൾപ്പെടുന്ന സമീപപ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും അടക്കമുള്ള വിശ്വാസികൾ പള്ളിയിൽ എത്തിയിരുന്നു . വികാരി ഫാ, മാത്യു മുലയൊലിന്റെ പരാതി പ്രകാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു അക്രമികളെ പിടികൂടാന്‍ സഹായകമായ സിസിടിവി ദൃശ്യങ്ങള്‍ ദേവാലയത്തിലും സമീപ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നാലു വർഷമായി സിറോ മലബാർ സഭാ വിശ്വാസികൾക്കായി ലീഡ്സ് രൂപത അനുവദിച്ചു നൽകിയിരിക്കുന്ന ഈ ദേവാലയത്തിൽ എല്ലാ ദിവസവും സിറോ മലബാര്‍ സഭാ റീത്തില്‍ ദിവ്യബലിയും മറ്റു ശുശ്രൂഷകളും നടന്നു വരുന്നതാണ് . രാത്രി വൈകിയും പോലീസ് പള്ളിയിലും സമീപ പ്രദേശങ്ങളിലും ഇത് സംബന്ധിച്ച അന്വേഷണം നടത്തുന്നുണ്ടായിരുന്നു എന്നാണു റിപ്പോർട്ട് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.