Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പീറ്റർബറൊ പരുമല പെരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായി ; പ്രധാന പെരുനാൾ ശനിയാഴ്ച

parumala1

ലണ്ടൻ ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ യുകെ – യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ട പീറ്റർബറൊ സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് പള്ളിയുടെ 3–ാം പരുമല പെരുനാളും അഥവാ ഇടവക പെരുനാളും മലങ്കരയുടെ മഹാപരിശുദ്ധൻ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ  പ്രഖ്യാത പരിശുദ്ധനും ഭാരത ക്രൈസ്തവ സഭയിലെ പ്രഥമ പരിശുദ്ധനുമായ പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനി അഥവ പരുമല തിരുമേനിയുടെ 116–ാം ഓർമ്മ പെരുനാളും  നവംബർ  9, 10 വെള്ളി, ശനി തീയതികളിൽ കൊണ്ടാടുന്നു. 

parumala2

വെള്ളിയാഴ്ച വൈകിട്ട് 5 നു പെരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി റവ. ഫാ. ടോം ജേക്കബ് പെരുനാൾ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. 6 നു സന്ധ്യാ നമസ്ക്കാരം, ധ്യാന പ്രസംഗം, റാസ, ആശീർവാദം, നേർച്ച വിളമ്പ് എന്നിവയും ഉണ്ടാകും. 

ശനിയാഴ്ച 9 മണിക്ക് പ്രഭാത നമസ്ക്കാരത്തെ തുടർന്നുള്ള വി. കുർബാനയ്ക്ക് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം മുൻ കേന്ദ്ര ഉപാധ്യക്ഷൻ റവ. ഫാ. നൈനാൻ പി. കുര്യാക്കോസ് (അയർലൻഡ്) മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ആഘോഷ പൂർവവും, ഭക്തി നിർഭരവുമായ റാസ, ആശീർവാദം, മാതൃപിതൃ വന്ദനം, കൈമുത്ത്, ലേലം, സ്നേഹ വിരുന്ന്, കൊടിയിറക്ക് എന്നിവയോടുകൂടി സമാപിക്കുന്ന പുണ്യവാന്റെ പെരുനാളിലും ദൈവ കൃപ ചൊരിയുന്ന ആത്മീയ അനുഷ്ഠാനങ്ങളിലും ഒരുക്കത്തോട് പങ്കു ചേർന്ന് അനുഗ്രഹം  പ്രാപിക്കുവാൻ എല്ലാ വിശ്വാസികളുടെയും പ്രാർത്ഥനാ നിർഭരമായ സാന്നിധ്യ സഹകരണങ്ങൾ ക്ഷണിച്ചു കൊള്ളുന്നു. വികാരി റവ. ഫാ. ടോം ജേക്കബ്, ട്രസ്റ്റി വർഗീസ് പി. തോമസ്, സെക്രട്ടറി പോൾസൺ വർഗീസ് എന്നിവർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് : 

എൽദോ കുര്യൻ (പെരുനാൾ കമ്മറ്റി ജനറൽ കൺവീനർ) സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, 

Ledbury Road, Netherton, 

Peterborough, PE3 9RF, UK

Ph- 074 7165 6264

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.