Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
nhs--nurse

ലണ്ടൻ∙ ബ്രിട്ടനിലെ എൻഎച്ച്എസുകളിൽ നഴ്സുമാരുടെ കടുത്ത ക്ഷാമം. അടിയന്തരമായി 41,000 നഴ്സുമാരെ നിയമിച്ചില്ലെങ്കിൽ ആശുപത്രികളിൽ കൂട്ടമരണം തന്നെ സംഭവിക്കുമെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. 

അടിയന്തര സാഹചര്യം കണക്കിലെടുത്ത് നഴ്സിങ് റിക്രൂട്ട്മെന്റ് വീണ്ടും ഊർജിതമാക്കാൻ സർക്കാർ അനുവാദം നൽകി. വൈദഗ്ധ്യമുള്ള വിദേശ നഴ്സുമാരെ രാജ്യത്തേക്ക് ആകർഷിക്കാൻ പുതിയ  വാഗ്ദാനങ്ങളും മുന്നോട്ടു വയ്ക്കുന്നു. 

വിദേശ നഴ്സുമാരുടെ വിസ ഫീസ് കൂടി ട്രസ്റ്റുകൾ വഹിക്കുമെന്നതാണ് ഏറ്റവും പുതിയ വാഗ്ദാനം. യൂറോപ്യൻ യൂണിയൻ നഴ്സുമാരുടെ സെറ്റിൽമെന്റ് ഫീസും എൻഎച്ച്എസ് സർചാർജും ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപനം വന്നിരുന്നു. 

വിദേശ നഴ്സുമാരെ കൂടുതലായി ആകർഷിക്കാൻ ഇനിയും പദ്ധതികൾ ആലോചിക്കണമെന്ന് ആരോഗ്യ മന്ത്രാലയം എൻഎച്ച്എസ് ട്രസ്റ്റുകൾക്കു നിർദേശവും നൽകി. ബ്രെക്സിറ്റ് കൂടി അടുത്തെത്തുന്ന സാഹചര്യത്തിൽ നഴ്സുമാരുടെ ക്ഷാമം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയും നിലനിൽക്കുന്നു. കരാറില്ലാത്ത ബ്രെക്സിറ്റ് വന്നാൽ യൂറോപ്യൻ നഴ്സുമാർ ബ്രിട്ടൻ വിട്ടു മടങ്ങിപ്പോകാൻ സാധ്യത ഏറെയാണ്.  

തൽക്കാലം യൂറോപ്യൻ യൂണിയനുള്ളിൽ നിന്നുള്ള നഴ്സുമാരെയാണ് കൂടുതലായി ആകർഷിക്കാൻ ശ്രമിക്കുന്നതെങ്കിലും നിലവിലുള്ള സാഹചര്യങ്ങൾ അനുസരിച്ച് അവരെക്കൊണ്ടു മാത്രം എൻഎച്ച്എസിലെ ഒഴിവുകൾ നികത്താൻ സാധിക്കില്ല. അതിനാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും വൈകാതെ റിക്രൂട്ട്മെന്റ് ഊർജിതമാക്കാനാണ് സാധ്യത. 

ബ്രിട്ടനിലെ നഴ്സിങ് മേഖല പുഷ്ടിപ്പെടുത്താൻ പോയ വർഷം സർക്കാർ നിയമത്തിൽ ഇളവു വരുത്തിയതനുസരിച്ച് ഒട്ടനവധി മലയാളികൾ രാജ്യത്തേക്കു കടിയേറുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യം മുതലാക്കി ഇനിയും കുടയേറാനുള്ള സുവർണ്ണാവസരം വിനിയോഗിക്കുകയാണു വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.