Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ചോരക്കളമായി ലണ്ടൻ; 6 ദിവസം, കുത്തേറ്റു മരിച്ചത് അ​ഞ്ചു പേർ

Knife - Representative Image

ലണ്ടൻ ∙ കഴിഞ്ഞ ആറു ദിവസത്തിനുള്ളിൽ ലണ്ടൻ നഗരത്തിൽ കുത്തേറ്റു മരിച്ചത് ആറു യുവാക്കൾ. കത്തിക്കുത്തിന്റെ തലസ്ഥാനം എന്ന ദുഷ്പേര് പേറുന്ന ലണ്ടനിലെ കഠാരയാക്രമണങ്ങൾ നിയന്ത്രിക്കാൻ പൊലീസും മേയറും ആഭ്യന്തര മന്ത്രാലയവും എല്ലാം കിണഞ്ഞു ശ്രമിക്കുമ്പോഴും ദിനംപ്രതി അക്രമണങ്ങളും മരണങ്ങളും കൂടുകയാണ്. പൊലീസ് നടപടികളൊന്നും ഫലപ്രദമാകുന്നില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിലെ മരണങ്ങൾ. 

ബെർമോൺഡ്സിയിലെ സൗത്ത്വാർക്ക് പാർക്ക്, ക്ലാപ്പം സൗത്ത് ട്യൂബ് സ്റ്റേഷൻ, ടുൾസി ഹില്ലിലെ ഗ്രീൻലീഫ് ക്ലോസ്, ബെല്ലിംങ്ങാം, അനേർലി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ആറു ദിവസത്തിനിടെ അഞ്ചുപേർ കൊലക്കത്തിരയായത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിലൊട്ടാകെ മെട്രോപൊളിറ്റൻ പൊലീസ് കൂടുതൽ സേനയെ വിന്യസിച്ച് പട്രോളിംങ് ശക്തമാക്കി.  

കഠാരയാക്രമണത്തിൽ കഴിഞ്ഞവർഷത്തേക്കാൾ 22 ശതമാനത്തിന്റെ വർധനയാണ് ഈവർഷം ഇതുവരെ ഇംഗ്ലണ്ടിലും വെയിൽസിലും രേഖപ്പെടുത്തിയിരിക്കുന്നത്. കഠാര ഉപയോഗിച്ചുള്ള 39,598 കുറ്റകൃത്യങ്ങളാണ് ഇതുവരെ ഈവർഷം പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ മരണപ്പെട്ടത് 119 പേരും. 

ലണ്ടൻ നഗരത്തിൽ നൂറിൽ രണ്ടുപേർ എന്ന കണക്കിൽ ഏതെങ്കിലും കുറ്റകൃത്യത്തിനു വിധേയരാകുന്നു എന്നാണ് ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജീവിക്കാൻ ഒട്ടും സുരക്ഷിതമല്ലാത്ത നഗരങ്ങളുടെ പട്ടികയിലേക്ക് ലണ്ടൻ അതിവേഗം വളരുന്നു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 

കഴിഞ്ഞ മാർച്ചിൽ കുത്തേറ്റുമരിച്ച റുമേനിയൻ യുവാവിന്റെ കുടുംബം ലണ്ടനിൽ ജീവിക്കാനുള്ള ഭയംമൂലം നാട്ടിലേക്ക് മടങ്ങുന്ന വാർത്ത വലിയ പ്രാധ്യാന്യത്തോടെയാണ് ബിബിസി ഉൾപ്പെടുയുള്ള മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. കുറ്റകൃത്യങ്ങളെ ഭയന്ന് ജനം നാടുവിടുന്ന സ്ഥിയിലേക്ക് ലണ്ടൻ എത്തുന്നു എന്നാണ് ഇതിലൂടെ വിമർശിക്കപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.