Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലണ്ടൻ റിജിയൻ ബൈബിൾ കലോൽസവം: വിജയികളെ അനുമോദിച്ചു

felicitation

ലണ്ടൻ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ലണ്ടൻ റിജിയൻ ബൈബിൾ കലോൽസവത്തിൽ ഓവറോൾ കിരീടം നേടിയ ഈസ്റ്റ്ഹാം മാസ് സെന്ററിൽനിന്നുള്ള  വിജയികളെ ഇടവകാംഗങ്ങൾ അനുമോദിച്ചു.  ഞായറാഴ്ച ദിവ്യബലിക്കു ശേഷമായിരുന്നു വികാരി ഫാ. ജോസ് അന്ത്യാംകളം വിജയികൾക്കു സർട്ടിഫിക്കറ്റുകൾ  വിതരണം ചെയ്ത് ഇടവകയുടെ അനുമോദനം അറിയിച്ചത്. 251 പോയിന്റ് നേടിയാണ് ഈസ്റ്റ്ഹാം ഇടവകാംഗങ്ങൾ ജേതാക്കളായത്. തുടർച്ചയായ രണ്ടാംവർഷമാണ് ഈസ്റ്റ്ഹാം മാസ് സെന്റർ ലണ്ടൻ റീജിയണൽ കലോൽസവ ജേതാക്കളാകുന്നത്.

ബ്രൻഡ് വുഡ്, സതക്ക്, വെസ്റ്റ്മിനിസ്റ്റർ ചാപ്ലൈൻസികൾക്കു കീഴിലുള്ള 32 മാസ് സെന്ററിൽനിന്നായി ആയിരത്തിഅഞ്ഞൂറിലേറെപ്പേർ പങ്കെടുത്ത മൽസരങ്ങളിലാണു വിവിധ ഇനങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടി ഈസ്റ്റ്ഹാമിലെ സൺഡെസ്കൂൾ വിദ്യാർഥികളും രക്ഷിതാക്കളും ഇടവകാംഗങ്ങളും ചാമ്പ്യൻപട്ടം നേടിയത്.

റീജിയനൽ കലോൽസവത്തിൽ വിജയികളായവർ നവംബറിൽ ബ്രിസ്റ്റോളിൽ നടക്കുന്ന ദേശീയ കലോൽസവത്തിൽ മൽസരിക്കും. കലോൽസവത്തിൽ വിജയികളായ ഈസ്റ്റ്ഹാം മാസ് സെന്ററിനെ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ അനുമോദനം അറിയിച്ചിരുന്നു. സൺഡേ സ്കൂൾ ഹെഡ് ടീച്ചർ നീന ജോസിയുടെയും മറ്റ് അധ്യാപകരുടെയും ട്രസ്റ്റിമാരുടെയും വാർഡ് ലീഡേഴ്സിന്റെയും നേതൃത്വത്തിലാണ് ഇടവകാംഗങ്ങളും കുട്ടികളും കലോൽസവത്തിൽ പങ്കെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.