Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ രണ്ടാം വാർഷികത്തിൽ മാർ ആൻഡ്രൂസ് താഴത്ത് മുഖ്യാതിഥി

Mar-Andrews

പ്രസ്റ്റൺ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ഔദ്യോഗികമായി ആരംഭിച്ചതിന്റെയും പ്രഥമ മെത്രാനായി മാർ ജോസഫ് സ്രാമ്പിക്കൽ നിയമിതനായതിന്റെയും രണ്ടാം വാർഷികം പ്രസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ ആഘോഷിക്കുമ്പോൾ മുഖ്യാതിഥിയായി തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പങ്കെടുക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ദിവ്യബലിക്ക് മാർ ആൻഡ്രൂസ് താഴത്തും മാർ ജോസഫ് സ്രാമ്പിക്കലും മുഖ്യകാർമ്മികത്വം വഹിക്കും.

2nd-Anniversary1

ദിവ്യബലിക്കുശേഷം  വൈദിക അൽമായ പ്രതിനിധികളുടെ സംയുക്ത സമ്മേളനം നടക്കും. രൂപതയുടെ വളർച്ചയുടെ അടുത്ത പടിയായ മിഷൻ സെന്ററുകളെക്കുറിച്ചും ബൈബിൾ കലോത്സവം , രണ്ടാം അഭിഷേകാഗ്നി കൺവെൻഷൻ തുടങ്ങിയവയെക്കുറിച്ചും സമ്മേളനം വിലയിരുത്തും. രൂപതയുടെ വിവിധ വി. കുർബാന കേന്ദ്രങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരും വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അൽമായ പ്രതിനിധികളും തിരുക്കരർമ്മങ്ങളിലും സമ്മേളനത്തിലും പങ്കുചേരും. രൂപതയുടെ രണ്ടാം വാർഷികത്തിൽ  പങ്കുചേരാൻ മാർ ആൻഡ്രൂസ് താഴത്ത് കഴിഞ്ഞ ശനിയാഴ്ചയാണ് യുകെയിൽ എത്തിച്ചേർന്നത്.

Bishop-Thazhath-at-Airport
2nd-Anniversary
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.