Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പ്രളയ ബാധിതർക്ക് സഹായഹസ്തമൊരുക്കി വീണ്ടും സണ്ടർലൻഡ് സിറോ മലബാർ വിശ്വാസികൾ

feast1

സന്ദർലാൻഡ്∙ പ്രളയം  തൂത്തെറിഞ്ഞ  കേരളത്തിനു കൈത്താങ്ങായി പെരുന്നാളിന്റെ ആഘോഷങ്ങൾക്ക് അവധികൊടുത്ത് വിശുദ്ധ  അൽഫോൻസാമ്മയുടെ  തിരുനാൾ സന്ദർ ലാൻഡ് സെ. ജോസഫ്സ് ദേവാലയത്തിൽ സെപ്റ്റംബർ  22 ശനിയാഴ്ച മുതൽ. രാവിലെ  10 നു  തുടങ്ങുന്ന  ആഘോഷമായ  ദിവ്യബലിയിൽ  രൂപതയിലെ പ്രമുഖരായ  വൈദികർ നേതൃത്വം നൽകും.

തുടർന്ന്  നടക്കുന്ന  വിശ്വാസ പ്രഘോഷണ പ്രദക്ഷണത്തിൽ  ഭാരതത്തിന്റെ  സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ  വിശ്വാസ തീക്ഷണതയും പ്രതിഫലിക്കും.  

സെപ്റ്റംബർ  പതിമൂന്നിന്  ( വ്യാഴം )  ഏഴിന്  കൊടിയേറ്റത്തോടെ ആരംഭിക്കുന്ന  ഒൻപതു ദിവസ്സം നീണ്ട നോവേനയ്ക്കും വിശുദ്ധ കുർബാക്കും ഫാമിലി യുണിറ്റ്  അംഗങ്ങൾ നേതൃത്വം നൽകും. നോര്ത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മലയാളി ആത്മീയ കൂട്ടായ്മയിലേക്ക് എല്ലവരെയും പ്രാർത്ഥനയോടെ  സ്വാഗതം ചെയ്യുന്നു. 

Address : ST.JOSEPHS CHURCH, SUNDERLAND. SR4 6HP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.