Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫാദർ പൗലോസ് പാറേക്കര ലണ്ടനിൽ പ്രസംഗിക്കുന്നു

paulose-parekara

ലണ്ടൻ ∙ യൂണിയൻ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ എട്ടാമത് വാർഷിക കൺവെൻഷനിൽ ഈ വർഷത്തെ മുഖ്യപ്രാസംഗികനായി ക്രൈസ്തവ ലോകത്തെ ചിര പരിചിതനും പ്രസിദ്ധ ബൈബിൾ പ്രഘോഷകനുമായ റവ. ഫാദർ പൗലോസ് പാറേക്കര (മലങ്കര സിറിയൻ യാക്കോബായ സഭ ) യുകെയുടെ വിവിധ ഭാഗങ്ങളിൽ പ്രസംഗിക്കുന്നു. വിവിധ സഭാ വിഭാഗങ്ങളെ കൂട്ടിയിണക്കിക്കൊണ്ട്‌ ‘ക്രിസ്തുവിൽ എല്ലാവരെയും തികഞ്ഞവരാക്കുക’എന്ന ലക്ഷ്യവുമായി 2011 ൽ ആരംഭിച്ച കൺവെൻഷൻ യോഗങ്ങളും കൂട്ടായ്മ യോഗങ്ങളും ജാതിമത ഭേതമെന്ന്യേ അനേകർക്ക്‌ അനുഗ്രഹമായി തീർന്നുകൊണ്ടിരിക്കുന്നുവെന്ന് സംഘാടകർ പറഞ്ഞു. 

ലവിങ് ആക്ഷൻസ് (Loving Actions)എന്ന ചാരിറ്റിയുടെ തണലിൽ പ്രവർത്തിക്കുന്ന യൂണിയൻ ക്രിസ്ത്യൻ ഫെല്ലോഷിപ് ആണ് പ്രസ്തുത ശുസ്രൂഷകൾക്കു നേതൃത്വം നൽകി വരുന്നത്. ദൈവവചത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ മനുഷ്യ മനസ്സുകളോട് ശാന്തമായി സംവാദിക്കുന്ന പാറേക്കര അച്ചന്റെ അതുല്ല്യമായ മികവ് ഇനി ലണ്ടനിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും അലയടിച്ചുയരാൻ അധികം കാത്തിരിക്കേണ്ടി വരില്ല. 

2018, ജൂൺ 23 ,24 ,29 ,30 ,ജൂലൈ ഒന്ന് എന്നീ തീയതികളിൽ - Reading, Croydon,Harlow, Gillingham, Watfod എന്നീ സ്ഥലങ്ങളിൽ വച്ചാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രസ്‌തുത യോഗങ്ങളിൽ യൂസിഫ് സംഗീത വിഭാഗത്തിന്റെ ഗാനശുസ്രൂഷകളും രോഗികൾക്കായുള്ള പ്രത്യേക പ്രാർത്ഥനകളും കൗൺസിലിങ്ങും ഉണ്ടായിരിക്കുന്നതാണ്. ഈ കൺവെൻഷനിലേക്ക് ജാതിമത ഭേദമെന്യേ, സഭാ വ്യത്യാസമില്ലാത് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: ഷാജി ഏബ്രഹാം 00447723034230.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.