Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അയർക്കുന്നം-മറ്റക്കര സംഗമം: ജി.വേണുഗോപാൽ മുഖ്യാതിഥി

ayarkkunnam-mattakakra-sangamam

ലണ്ടൻ∙ യുകെയിലെ വിവിധ സ്ഥലങ്ങളിലായി താമസിക്കുന്ന അയർക്കുന്നം മറ്റക്കര പ്രദേശങ്ങളിലും സമീപ സ്ഥലങ്ങളിലുമുള്ള കുടുംബാംഗങ്ങളുടെ രണ്ടാമത് സംഗമത്തിൽ ഗായകൻ ജി.വേണുഗോപാൽ മുഖ്യാതിഥിയായിരിക്കും. മെയ് 26 ന് വൂൾവർഹാംപ്ണിലെ യുകെകെസിഎ ഹാളിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ വൈവിദ്ധ്യമാർന്ന കലാപരിപാടികൾ നടത്തുവാനുള്ള ക്രമീകരണങ്ങളാണ് സംഘാടകർ നടത്തിവരുന്നത്. 

യുകെയിൽതാമസിക്കുന്ന അയർക്കുന്നം മറ്റക്കര പ്രദേശവുമായി ബന്ധമുള്ള മുഴുവൻ ആളുകളും സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സാംസ്കാരികസമ്മേളനത്തിനു ശേഷം കലാ പരിപാടികള്‍ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് വർക്കി (പ്രസിഡന്റ്) - 07897448282, ജോണിക്കുട്ടി സഖറിയാസ് (സെക്രട്ടറി) - 07480363655, ടോമി ജോസഫ് (ട്രഷറർ) - 07737933896. പ്രോഗ്രാം കോഓർഡിനേറ്റേഴ്സ് സി.എ ജോസഫ് - 07846747602, പുഷ്പ ജോൺസൺ - 07969797898

സംഗമവേദിയുടെ വിലാസം: Woodcross Lane, Bilston, Wolverhampton, WV14 9BW

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.