Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എഡിൻബറോയിൽ മലയാളി നഴ്സ് ക്യാൻസർ മൂലം മരിച്ചു

nurse-uk

ലിവിങ്സ്റ്റൺ∙ യുകെ മലയാളികളെ കണ്ണീരിൽ ആഴ്ത്തി വീണ്ടും ഒരു മലയാളി മരണം കൂടി.എഡിൻബറോക്ക്‌ സമീപം ലിവിങ്‌സ്റ്റണിൽ മലയാളി നഴ്സ് ക്യാൻസർ രോഗം മൂലം മരിച്ചു. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശിയായ ഷീജ ബാബു (45 ) ആണ്  ലിവിങ്‌സ്റ്റണിലെ സെന്റ് ജോൺസ് ആശുപത്രിയിൽ നിര്യാതയായത്. 

ബാബു അബ്രഹാമിന്റെ ഭാര്യയാണ്. സ്റ്റെഫാൻ , സൂരജ് , സ്നേഹ എന്നിവരാണ് മക്കൾ. ആറു മാസം മുൻപാണു ക്യാൻസർ രോഗം സ്ഥിരീകരിച്ചത്. ലിവിങ്‌സ്റ്റണിലെ പീകോക്ക് നഴ്സിങ് ഹോമിൽ ജീവനക്കാരിയായിരുന്നു ഷീജ 

വാർത്ത∙ ഷൈമോൻ തോട്ടുങ്കൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.