Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ക്രാന്തിയുടെ മേയ് ദിനാഘോഷങ്ങൾക്കായി സീതാറാം യെച്ചൂരി അയർലൻഡിലെത്തുന്നു

kranthi-2

ഡബ്ലിൻ∙ തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും ഓർമ്മിപ്പിച്ചു കൊണ്ടാണ് മേയ്ദിനം ലോകമെങ്ങും ആചരിക്കുന്നത്. രാജ്യാന്തര തൊഴിലാളി ദിനാഘോഷം അയർലൻഡിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ ക്രാന്തി തയ്യാറെടുക്കുന്നു.

ക്രാന്തിയുടെ  ആഭിമുഖ്യത്തിൽ നടക്കുന്ന മേയ് ദിനാഘോഷത്തിൽ സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം  യെച്ചൂരി പങ്കെടുക്കും. മേയ് 4 വെള്ളിയാഴ്ച വൈകിട്ട് 6.30ന് ഡബ്ലിനിലെ സ്റ്റിൽഓർഗൻ ടാൽബോൾട്ട് ഹോട്ടലിൽ വച്ചാണ് മേയ് ദിനാഘോഷം സംഘടിപ്പിക്കുന്നത്.

തൊഴിലാളികളുടെ പോരാട്ടത്തിന്റെ നീണ്ട കാലത്തെ ചരിത്രത്തിൽ, മാറ്റത്തിന്റെ സുപ്രധാന ദിശയ്ക്ക് തുടക്കം കുറിച്ച ദിനം. തൊഴിൽ സമയം എട്ടു മണിക്കൂർ ആയി നിജപ്പെടുത്താൻ തൊഴിലാളിവർഗ്ഗം നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ ഓർമ്മകൾ പുതുക്കലാണ് മേയ് ദിനാഘോഷം. രാജ്യാതിര്‍ത്തികള്‍ കൊണ്ട് വിഭജിക്കാനാകാത്ത  വര്‍ഗബോധത്തിന്റെ ആവിഷ്കാരം കൂടിയാണ് ഓരോ മേയ് ദിനാഘോഷവും.

കഴിഞ്ഞ മേയ് ദിനത്തിൽ പ്രവർത്തനമാരംഭിച്ച ക്രാന്തി നാളിതുവരെ അയർലൻഡിലെ ഇതര ഇടതുപക്ഷ സംഘടനകളുമായി വിവിധങ്ങളായ സാമൂഹ്യ,രാഷ്ട്രീയ വിഷയങ്ങളിൽ സഹകരിച്ചു പ്രവർത്തിച്ചു വരുന്നു. മേയ് ദിനാഘോഷത്തോടനുബന്ധിച്ചു ഐറിഷ് കലാകാരന്മാരുടെ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.