Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വേണുഗീതം 2018: ഒരുക്കങ്ങൾ പൂർത്തിയാകുന്നു 

ukma


ലണ്ടൻ∙ മലയാള ചലച്ചിത്ര ഗാനരംഗത്ത് 35 വർഷങ്ങൾ പൂർത്തിയാക്കുന്ന ഇഷ്ട ഗായകൻ ജി വേണുഗോപാൽ നയിക്കുന്ന വേണുഗീതം 2018 യുകെയിൽ മൂന്നു വേദികളിൽ അവതരിക്കപ്പെടും. യുകെയിലെ മുഴുവൻ മലയാളികൾക്കും പരിപാടിയിൽ പങ്കെടുക്കാൻ ഉതകുന്ന രീതിയിയിലുള്ള ക്രമീകരണമാണ് ചെയ്തിരിക്കുന്നത്. മെയ് 25 ന് ഗ്ലാസ്‌ഗോയിലും, 26ന് ലെസ്റ്ററിലും 28ന് ലണ്ടനിലും പരിപാടി അരങ്ങേറും. മലയാള ചലച്ചിത്ര, ഭക്തിഗാന ശാഖയ്ക്ക് ജി. വേണുഗോപാൽ നൽകിയ സംഭാവനയ്ക്ക് യുകെയിലെ മലയാളികൾ നൽകുന്ന ആദരം കൂടിയാണ് പരിപാടി.

വേണുഗോപാലിനൊപ്പം ചലച്ചിത്ര പിന്നണി ഗായിക മൃദുല വാര്യർ, വൈഷ്ണവ് ഗിരീഷ്, ഫാ. വിൽസൺ മേച്ചേരി, വാണി ജയറാം, രാജമൂർത്തി (മജീഷ്യൻ) സാബു തിരുവല്ല (കൊമേഡിയൻ) എന്നിവർക്കൊപ്പം യുകെയിലെ അനുഗ്രഹീത ഗായകരും നർത്തകരും പരിപാടിയിൽ അണിനിരക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.