Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പോർട്ട് സ്മൗത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഹാശാ ആഴ്ച കർമ്മങ്ങൾ

പോർട്ട്സ്മൗത്ത്∙ സെന്റ് മേരീസ് ജാക്കബൈറ്റ് ചർച്ചിൽ ഹാശാ ആഴ്ച കർമ്മങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.

40–ാം വെള്ളിയാഴ്ചയായ മാർച്ച് 23നു നടക്കുന്ന സുവിശേഷ യോഗത്തിനു ശേഷം 25 ഞായറാഴ്ച 12നു ഹോശാന സർവ്വീസ് ആരംഭിക്കും. ബുധനാഴ്ച വൈകിട്ട് അഞ്ചിനു പെസഹാ ക്രമങ്ങളും  ദുഃഖവെള്ളിയാഴ്ച 9.30ന് ദുഃഖവെള്ളിയാഴ്ചയുടെ പ്രത്യേക ക്രമങ്ങളും ആരംഭിക്കും.

31നു  വൈകിട്ട് 5ന് ഈസ്റ്റർ സർവ്വീസ് നടത്തുന്നതിനും ഈ പ്രത്യേക ക്രമീകരണങ്ങൾ ഇടവക മെത്രാപ്പോലീത്ത മോർ അന്തീമോസ് തിരുമേനിയുടെ ആശീർവാദ അനുവാദത്തോടെ മൂവാറ്റുപുഴ, മുടവൂർ സ്വദേശി ഫാ. സാബു വർഗീസിന്റെ പ്രധാന കാർമ്മികത്വത്തിൽ നടത്തുന്നതിന് ഇടവക കമ്മിറ്റി തീരുമാനിച്ചു. എല്ലാ വിശ്വാസികളേയും ഹാശാ ആഴ്ച കർമ്മങ്ങളിൽ പങ്കെടുക്കാൻ ഇടവക സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
ഫാ. എബിൻ ഊന്നുകല്ലിങ്കൽ വികാരി :0773654747,
ജോർജ് ചെറിയാൻ കുഞ്ഞ് സെക്രട്ടറി : 0758887019
ബേസിൽ ആലുങ്കൽ ട്രസ്റ്റി : 07888708291

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.