Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സജീവ ശിലകൾ പ്രകാശനം ചെയ്തു

Living-Stones-photo പ്രകാശന ചടങ്ങിൽ നിന്ന്.

പ്രസ്റ്റൺ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലനപദ്ധതിയുടെ അന്തിമരൂപമായ സജീവ ശിലകൾ പ്രകാശനം ചെയ്തു. സന്തോഷ് കരുമാത്രയ്ക്ക് ആദ്യ പ്രതി നൽകികൊണ്ട് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് പ്രകാശനം നടത്തിയത്. പഞ്ചവത്സര അജപാലനപദ്ധതിക്കായുള്ള രൂപതാസമ്മേളനത്തിൽ നടന്ന ചർച്ചകളുടെയും ആലോചനകളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് സജീവശിലകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച്  2018 കുട്ടികളുടെ വർഷമായും 2019 യുവജനങ്ങളുടെ വർഷമായും 2020 ദമ്പതികളുടെ വർഷമായും 2021 കുടുംബ കൂട്ടായ്മകളുടെ വർഷമായും 2022 ഇടവകകളുടെ വർഷമായും രൂപത ആഘോഷിക്കും.

വികാരി ജനറൽ റവ. ഡോ. മാത്യു ചൂരപ്പൊയ്കയിൽ, ഫാ. സിറിൾ ഇടമന എസ്ഡിബി, ഫാ. ഫാൻസുവ പത്തിൽ, സി. അനൂപാ സിഎംസി, സി. റോജിറ്റ് സിഎംസി, ഷാരോൺ സിഎംസി തുടങ്ങിയവർ സന്നിഹിതരായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.