Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേരളാ പൂരം 2018 ന്‌ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെ പിന്തുണ

kerala-pooram-2018-4

ബര്‍ലിന്‍∙ യുക്‌മയുടെ നേതൃത്വത്തില്‍ യുകെയില്‍ നടത്തുന്ന രണ്ടാമത്‌ വള്ളംകളിയും കാര്‍ണിവലുമായ കേരളാ പൂരം 2018 ന്‌ എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്ത്‌ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം. ജര്‍മ്മനിയിലെ ബര്‍ലിനിലെത്തി കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ച യുക്‌മ ദേശീയ പ്രസിഡന്റ്‌ മാമ്മന്‍ ഫിലിപ്പ്, എബ്രാഹം പൊന്നുംപുരയിടം എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക്‌ ശേഷമാണ്‌ അദ്ദേഹം തന്റെ നിലപാട്‌ വ്യക്തമാക്കിയത്‌.

kerala-pooram-2018-3

ലോകത്തിയെ ഏറ്റവും വലിയ ടൂറിസം മേളയായ ഐടിബി ബര്‍ലിനില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിന്‌ നേതൃത്വം നല്‍കി എത്തിയതായിരുന്നു അല്‍ഫോന്‍സ്‌ കണ്ണന്താനം. യുക്‌മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്‌ അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ടതനുസരിച്ചാണ്‌ കൂടിക്കാഴ്‌ച്ചയ്ക്കുള്ള അനുമതി ലഭിച്ചത്‌. കേരളാ പൂരം 2018ല്‍ വിശിഷ്ടാതിത്ഥിയായി പങ്കെടുക്കുന്നതിന്‌ അല്‍ഫോന്‍സ് കണ്ണന്താനത്തിനെ ക്ഷണിച്ചുകൊണ്ടുള്ള കത്ത്‌ നല്‍കി. .

kerala-pooram-20182

ജൂണ്‍ 30 ശനിയാഴ്ച്ച വള്ളംകളി മത്സരവും അനുബന്ധ പരിപാടികളും കേരളാ പൂരം 2018 എന്ന പേരില്‍ നടത്തപ്പെടുമെന്ന് കേരളാ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്‌ പ്രഖ്യാപിച്ചത്‌. വള്ളംകളി മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ടീമുകളുടെ രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ ഉടനെ ആരംഭിക്കുമെന്ന്‌ പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്‌ മാമ്മന്‍ ഫിലിപ്പ്: 07885467034, റോജിമോന്‍ വര്‍ഗ്ഗീസ്: 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്. ഇ-മെയില്‍: secretary@uukma.org.

kerala-pooram-2018-1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.