Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫ്ളൂവിന്റെ രൂപം മാറിയാൽ മരണം 30 മില്യൻ മുതൽ 300 മില്യൻ വരെ

ജോസ് കുമ്പിളുവേലിൽ
Flu-flu

ലണ്ടൻ∙  ജർമനിയിൽ വ്യാപകമായി പനി പടർന്നു പിടിച്ചിട്ട് ഒരു മാസത്തിലേറെയായി. ഇപ്പോഴത് യൂറോപ്പിലേക്കും വ്യാപിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ, സൂക്ഷിച്ചില്ലെങ്കിൽ, ലോകം മുഴുവൻ വ്യാപിക്കുന്ന മാരകമായ പകർച്ചവ്യാധിയായി ഇതു മാറുമെന്നും ആളുകളുടെ മരണത്തിനു കാരണമാകുമെന്നും ആരോഗ്യ രംഗത്തെ വിദഗ്ധന്റെ ഞെട്ടിക്കുന്ന മുന്നറിയിപ്പ്. ശരിയായി വിലയിരുത്തിയാൽ യൂറോപ്പിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഫ്ളൂ വൈറസിന്റെ ജനിതക ഘടനയിൽ മാറ്റം വന്നാൽ മരണ സംഖ്യ മുപ്പതു മില്യൻ മുതൽ മുന്നൂറു മില്യൻ വരെയാകാമെന്ന് അമേരിക്കൻ വിദഗ്ധൻ.

പനി പടർന്നു പിടിച്ച് ആദ്യ 200 ദിവസത്തിനുള്ളിൽ തന്നെ 33 പേർക്ക് ജീവൻ നഷ്ടമാകും. ആകെ 300 മില്യൻ ആളുകളുടെ ജീവനെടുത്തേ പനി ശാന്തമാകൂ എന്നാണു ഡോ. ജോനാഥൻ ക്വിക്ക് മുന്നറിയിപ്പു നൽകുന്നത്.

അമേരിക്കൻ ഗ്ലോബൽ ഹെൽത്ത് കൗൺസിൽ അധ്യക്ഷനാണ് ഡോ. ക്വിക്ക്. 1918ൽ സ്പെയ്നിൽ പടർന്നു പിടിച്ച് 25 മില്യൻ ആളുകളുടെ ജീവനെടുത്ത പകർച്ചപ്പനിക്കു സമാനമായ പകർച്ചവ്യാധിയാണു പുതിയ പകർച്ചപ്പനിയിൽ അദ്ദേഹം കാണുന്നത്.

കുറഞ്ഞ വിലയിൽ കോഴിയിറച്ചിയും പോർക്ക് ഇറച്ചിയും ഉൽപാദിപ്പിക്കാനും ഫാക്റ്റ് ഫാമിങ്ങുമാണ് ഇത്തരം പുതിയ പകർച്ചവ്യാധികളുടെ സൃഷ്ടിക്കു കാരണമാകുന്നതെന്നും അദ്ദേഹം പറയുന്നു.

ലോകത്തെ ഏറ്റവും പ്രശസ്തനായ ഹെൽത്ത് പ്രഫഷണലുകളിലൊരാളാണ് ജോനാഥൻ ക്വിക്ക്. പകർച്ച വ്യാധി പടർന്ന് ആദ്യ 200 ദിവസത്തിനുള്ളിൽ 33 മില്യൻ ആളുകളുടെ ജീവനെടുക്കാനുള്ള ശേഷി ഈ പനി വൈറസിനുള്ളതായാണ് അദ്ദേഹം പറയുന്നത്. രണ്ടു വർഷത്തിനുള്ളിൽ മുന്നൂറു മില്യൻ ആളുകളും ഇതു കാരണം മരിക്കുമെന്നും അദ്ദേഹം പറയുന്നു.

എന്നാൽ, ഇതിനു ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ ഉള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 1918ൽ സ്പെയ്നിൽനിന്നു പടർന്നു പിടിച്ച ഫ്ളൂ ലോക ജവസംഖ്യയിൽ മൂന്നിലൊരു ഭാഗം കവർന്നെടുത്തതിനു തുല്യമായ സാഹചര്യമാണു ക്വിക്ക് മുൻകൂട്ടി കാണുന്നത്. എന്നാൽ, ഇപ്പോൾ ആരോഗ്യ മേഖല അതിൽനിന്നൊക്കെ വളരെ ദൂരം മുന്നോട്ടു പോയിട്ടുള്ളതിനാൽ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചേക്കുമെന്നും പറയുന്നുണ്ട്. അതേസമയം, പിന്നാക്കമായി തുടരുന്ന രാജ്യങ്ങളിൽ മരണ സംഖ്യ ഭീമമായി ഉയരാമെന്നും മുന്നറിയിപ്പുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.