Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രിട്ടനിൽ പുതുചരിത്രം രചിക്കാൻ എസ്സെൻസ്

ജോസ് കുമ്പിളുവേലിൽ
essence1

ലണ്ടൻ∙ ബ്രിട്ടനിലെ ശാസ്ത്രകുതുകികൾക്ക് പുതിയൊരുണർവും ആവേശവും നൽകി എസ്സൻസിനു തുടക്കമായി. അന്ധവിശ്വാസവും വർഗീയതയും ശാസ്ത്രബോധത്തിന്റെ തകർച്ചയും കൊണ്ട് ഇരുണ്ട കാലഘട്ടത്തിലേക്ക് പുതുതലമുറ വഴുതിപ്പോകുമോ എന്നു ലോകത്തെ പുരോഗമന ചിന്താഗതിയുള്ളവരും ശാസ്ത്രത്തെ മുറുകെപ്പിടിക്കുന്നവരും ഭയപ്പെടുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ശാസ്ത്രബോധവും യുക്തിചിന്തയും മാനവികതയും  പരിപോഷിപ്പിക്കുന്നതിനു വേണ്ട ി പോയ വർഷം കേരളത്തിൽ രൂപീകരിച്ച ‘എസ്സെൻസ്‘ എന്ന സംഘടനയുടെ പ്രവർത്തനം കഴിഞ്ഞ ഞായറാഴ്ച മുതൽ ബ്രിട്ടനിലും ആരംഭിച്ചു.

essence3

മതങ്ങൾ ഇന്നു ശാസ്ത്രം സൃഷ്ടിച്ച മരത്തിൽ നിന്നും പഴങ്ങൾ ഭക്ഷിച്ചശേഷം ശാസ്ത്രം തെറ്റാണന്നു പറഞ്ഞു മരത്തിനു കടക്കൽ തന്നെ കത്തിവയ്ക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ  മലയാളി സമൂഹത്തിൽ ഉണ്ടായ പ്രബോധനം അല്ലെങ്കിൽ ജ്ഞാനോദയം അതാണ് എസ്സൻസ് എന്ന പ്രസ്ഥാനം.

പ്രഫ.സി. രവിചന്ദ്രൻ ആശയപരമായി നേതൃത്വം കൊടുക്കുന്ന സംഘടന ഇതിനോടകം തന്നെ ഇന്ത്യയിലും,ഗൾഫിലും,ഓസ്ട്രേലിയയിലും പ്രവർത്തനത്തിന്റെ പാതയിലേയ്ക്കു നീങ്ങിത്തുടങ്ങി. ശാസ്ത്രത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട ് അന്ധവിശ്വാസങ്ങളെ തുറന്നു കാണിച്ച്  പ്രഫ.സി രവിചന്ദ്രൻ നടത്തിയ ചർച്ചകളും പ്രഭാഷണങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞത് ഈ പ്രസ്ഥാനത്തോടുള്ള താൽപ്പര്യമാണ്.

essence2

പോയ വാരത്തിൽ എസ്സൻസിന്റെ ആദ്യയോഗം ലണ്ടനിലെ കേരള ഹൗസിൽ ഡോ. ജോഷി ജോസിന്റെ അധ്യക്ഷതയിൽ ചേർന്നു. മലയാളി സമൂഹത്തിൽ നിന്നുള്ള ശാസ്ത്രഞ്ജൻമാർ, ഐടി മേഖലയിൽ നിന്നുള്ളവർ,കലാകാരൻമാർ എഴുത്തുകാർ മുതലായ സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്നുള്ള ഒട്ടേറെപേർ പരിപാടിയിൽ പങ്കെടുത്തു. 

പ്രഫ: സി. രവിചന്ദ്രൻ ഫോണിലൂടെ 15 മിനിട്ട് പ്രസംഗിച്ചുകൊണ്ട് എസ്സെൻസ് യുകെ ഘടകത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.വർഗീയ കോമരങ്ങൾ ഉറഞ്ഞുതുള്ളുന്ന ഈ കാലഘട്ടത്തിൽ സ്വതന്ത്ര ചിന്തകൾ പഴയ കാലത്തേക്കാൾ പാർശ്വവൽക്കരിക്കുന്നു എന്നത് നമ്മെ ഭയപ്പെടുത്തുന്നുവെന്ന് അദേഹം പറഞ്ഞു. യുകെയിൽ ഇദംപ്രഥമമായി ആരംഭിച്ച എസ്സെൻസിനു എല്ലാ ഭാവുകങ്ങളും അദ്ദേഹം ആശംസിച്ചു.പ്രഫ.രവിചന്ദ്രന്റെ വാക്കുകൾക്ക് വേണ്ട ി ഓരോരുത്തരും കാതുകൾ കൂർപ്പിച്ചത് എത്രത്തോളം ഈ മനുഷ്യനെ ജനങ്ങൾ കേൾക്കുന്നു എന്നതിന്റെ മറ്റൊരു തെളിവുകൂടിയായിരുന്നു.

ഡോ.ജോഷി ജോസ് (പ്രസിഡന്റ്),ബ്ലെസൻ പീറ്റർ (സെക്രട്ടറി). ടോമി ജെയിംസ്(ട്രഷറർ), വിനയ രാഘവൻ(വൈസ് പ്രസിഡന്റ്),ശ്രീജിത്ത് ശ്രീകുമാർ(ജോയിന്റ് സെക്രട്ടറി), ഉണ്ണികൃഷ്ണൻ( ജോയിന്റ് സെക്രട്ടറി)  എന്നിവരടങ്ങുന്ന ഒരു കമ്മറ്റി പ്രവർത്തനം ആരംഭിച്ചു.കൂടാതെ റീജിയണൽ പ്രതിനിധികളായി ജയ്മോൻ ജോർജ്(ബിർമ്മിങ്ഹാം), മാത്യൂസ് ജോസഫ്(മാഞ്ചസ്റ്റർ), ടോം ജോസഫ് തടിയംപാട്(ലിവർപൂൾ), വിജയകുമാർ, മഞ്ജു മനുമോഹൻ(ലണ്ടൻ),അമൽ വിജയ് (നോർത്താംടൺ), ജേക്കബ് കോയിപ്പള്ളി(കെന്റ്) എന്നിവരെ തെരഞ്ഞെടുത്തു.

പ്രഫ:സി രവിചന്ദ്രനെ യുകെയിൽ കൊണ്ടുവന്നു പ്രഭാഷണങ്ങൾ സംഘടിപ്പിക്കാനും മേഖലാ കമ്മിറ്റികൾ രൂപികരിക്കുവാനും യോഗം തീരുമാനിച്ചു. കേരളത്തിൽ നിന്നും ഇറക്കുമതി ചെയ്ത മതങ്ങളും ആചാരങ്ങളും ഇന്നു യുകെ മലയാളി ജീവിതത്തെ  വർഗീയ വൽക്കരിക്കുകയും, വിഭാഗിയത സൃഷ്ഗ്ടിക്കുകയും ചെയ്തു കൊണ്ട ിരിക്കുന്ന ഈ കാലഘട്ടത്തിൽ മതചൂഷണത്തിന് വിധേയമാകുന്ന യു കെ മലയാളികൾക്ക് നിയമപരമായും സാമൂഹികമായും പിന്തുണ നൽകുമെന്ന് പ്രസിഡന്റ് ഡോ.ജോഷി ജോസ് പറഞ്ഞു. 

വിവരങ്ങൾക്ക്: ബ്ലെസ്സൻ പീറ്റർ  07574339900

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.