Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാഞ്ചസ്റ്റർ മലയാളികൾ ബുധനാഴ്ച ബോബന് അന്ത്യ യാത്രയേകും

boban1

മാഞ്ചസ്റ്റർ∙ കഴിഞ്ഞ മാസം 24ന് അകാലത്തിൽ മരിച്ച ജോംലാൽ പെരുമ്പിള്ളിച്ചിറ എന്ന ബോബന്റെ ഭൗതിക ശരീരം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അന്തിമോപചാരം അർപ്പിക്കാനായി ബുധൻ വൈകിട്ട് 4.30 ന് വിഥിൻഷോ സെന്റ്. ആന്റണീസ് ദേവാലയ കവാടത്തിൽ എത്തിക്കും.

വിഥിൻഷോ സെന്റ്.തോമസ് സിറോ മലബാർ ഇടവകാംഗമായിരുന്ന ബോബന്റെ യുകെയിലെ അന്ത്യ ശുശ്രൂഷകൾക്ക് ഷ്രൂസ്ബറി രൂപതയിലെ സീറോ മലബാർ രൂപതാ ചാപ്ലയിൻ റവ.ഡോ. ലോനപ്പൻ അറങ്ങാശ്ശേരി മുഖ്യകാർമികനാകും. ഗ്രേറ്റ് ബ്രിട്ടൻ  രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ സജി മലയിൽ പുത്തൻപുരയിൽ ചരമപ്രസംഗം നടത്തും. വിവിധ റീത്തുകളെ പ്രതിനിധീകരിച്ച് റവ.ഫാ.രഞ്ജിത്ത് മഠത്തിറമ്പിൽ, റവ.ഫാ. റോബിൻസൻ മെൽക്കിസ്, റവ.ഫാ തോമസ് തൈക്കൂട്ടത്തിൽ തുടങ്ങി നിരവധി വൈദികർ സഹകാർമികരാകും. 

ദേവാലയ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം എല്ലാവർക്കും കാണുന്നതിനും അന്തിമോപചാരം അർപ്പിക്കുന്നതിനും അവസരം ലഭിക്കും. മൃതദേഹത്തിൽ വയ്ക്കുവാനുള്ള പൂക്കൾ ദേവാലയത്തിൽ തന്നെ ലഭിക്കുന്നതിനാൽ കാണാനെത്തുന്നവർ പ്രത്യേകം പൂക്കൾ ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടു പോകുന്ന മ്യതദേഹത്തെ ഭാര്യയും മറ്റ് ബന്ധുക്കളും അനുഗമിക്കും. തുടർന്ന് വെള്ളിയാഴ്ച ഇടവക ദേവാലയമായ കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ മൃതദേഹം സംസ്കരിക്കും.

കഴിഞ്ഞ പതിനാല് വർഷക്കാലമായി മാഞ്ചസ്റ്റർ വിഥിൻഷോയിൽ താമസിച്ചിരുന്ന ബോബൻ ട്രീസാ ദമ്പതികൾക്ക് ഒരു കുഞ്ഞ് ജനിച്ചത് മൂന്ന് വർഷം മുൻപായിരുന്നു. മരിയ മോളുടെ മൂന്നാം പിറന്നാളിന് തൊട്ട് മുൻപായിരുന്നു വിധി ബോബനെ തട്ടിയെടുത്തത്.ഭാര്യ ട്രീസ ചങ്ങനാശ്ശേരി പുളിങ്കുന്ന് മണലേൽ കുടുംബാംഗമാണ്. മാഞ്ചസ്റ്റർ എയർപോർട്ടിലെ ആൽഫാ എൽഎസ്ജി സ്കൈ ഷെഫ് കമ്പനിയിലായിരുന്നു ബോബൻ ജോലി ചെയ്തിരുന്നത്. ട്രീസ വിഥിൻഷോ ഹോസ്പിറ്റലിൽ നഴ്‌സാണ്.

ചടങ്ങുകൾ ഏകോപിപ്പിക്കുന്നതിനായി കഴിഞ്ഞദിവസം ഇടവക വികാരി ഫാ.ലോനപ്പൻ അറങ്ങാശ്ശേരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ സംഘടനകളടെ പ്രതിനിധികൾ പങ്കെടുത്തു. ട്രസ്റ്റിമാരായ ബിജു ആന്റണി, സുനിൽ കോച്ചേരി, ടിങ്കിൾ ഈപ്പൻ, എം.എം.സി.എ പ്രസിഡന്റ് ജോബി മാത്യു, ട്രഷറർ സി ബി മാത്യു,കെ.സി.എ.എം പ്രസിഡന്റ് ജയ്സൻ ജോബ്, സെക്രട്ടറി ജിനോ മറ്റ് സംഘടനാ പ്രതിനിധികളായ രാജു ചെറിയാൻ, രാജു അന്റണി, ജോയി പോൾ, ജയ്സൻ റപ്പായി, ജോജി ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.