Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഗ്രേറ്റ് ബ്രിട്ടൻ രൂപത നേതൃത്വം നൽകിയ ആദ്യ വാൽസിംഹാം തീർത്ഥാടനം അവിസ്മരണീയം

pilgrimage

വാൽസിംഹാം ∙ പ്രാർഥനാ സ്തുതികളും മരിയഗീതങ്ങളും  ഭക്തിസാന്ദ്രമാ ക്കിയ ആത്മീയ അന്തരീക്ഷത്തിൽ വാൽസിംഹാം മാതാവിന്റെ തിരുനാൾ ഭക്തസഹസ്രങ്ങൾക്ക് സ്വർഗ്ഗീയനുഭൂതിയായി. ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടന്ന ആദ്യ വാൽസിംഹാം തീർത്ഥാടനത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കോച്ചുകളിലും  സ്വകാര്യ വാഹനങ്ങളി ലുമായി ആയിരങ്ങളാണ് മാതൃസന്നിധിയിലേയ്ക്ക് ഒഴുകിയെത്തിയത്.

പരി. കന്യകാ മറിയത്തിന്റെ പ്രത്യക്ഷീകരണം കൊണ്ടും  സ്വർഗ്ഗീയ സാന്നിധ്യം കൊണ്ടും അനുഗ്രഹീതമായ വാൽസിംഹാം പ്രദേശം എല്ലാ ക്രൈസ്തവ വിശ്വാസികളുടെയും പുണ്യദേശമാണെന്ന് തീർത്ഥാടനത്തിനും ദിവ്യബലിക്കും മുഖ്യകാർമ്മികനായിരുന്ന ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ  ജോസഫ് സ്രാമ്പിക്കൽ അഭിപ്രായപ്പെട്ടു. യുകെയിലുള്ള സിറോ മലബാർ വിശ്വാസികൾ ക്കായി ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപത പ്രഖ്യാപിച്ച് പരി. ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന്റെ ഒന്നാം വാർഷികവും കർമ്മലമാതാവിന്റെ തിരുനാളും  ഒന്നിച്ചു വന്ന അപൂർവ്വദിനം കൂടിയായിരുന്നു ഇന്നലെ. പാപരഹിതയും സ്വർഗ്ഗാരോഹിതയുമായ പരി. മറിയം ദൈവത്തിന്റെ എല്ലാ നിർദ്ദേശങ്ങളോടും ആമ്മേൻ എന്നു പറയാൻ കാണിച്ച സന്മനസ്സാണ് അവളെ സ്വർഗ്ഗീയ റാണിയായി ഉയർത്താൻ കാരണമെന്നും ദൈവ  ഹിതത്തിന്  ആമ്മേൻ പറയാൻ മാതാവിനെപ്പോലെ നമുക്കും ആവണമെന്നും തിരുനാൾ സന്ദേശത്തിൽ മാർ സ്രാമ്പിക്കൽ ഓർമ്മിപ്പിച്ചു. ബ്രിട്ടണിൽ സിറോ മലബാർ സഭ നൽകുന്ന ഉത്തമ വിശ്വാസ സാക്ഷ്യത്തിനു നന്ദി പറയുന്നതായി തീർത്ഥാടകരെ അഭിസംബോധന ചെയ്തു സംസാരിച്ച ഈസ്റ്റ് ആംഗ്ലിയ രൂപതാ ബിഷപ് അലൻ ഹോപ്സും  റഷ്റൈൻ റെയ്ടറും പറഞ്ഞു.

pilgrimage1

ചൂടിന്റെ  കാഠിന്യം കുറച്ച്  മേഘത്തണലിന്റെ കുടയൊരുക്കി നല്ല കാലാവസ്ഥ നൽകി അനുഗ്രഹിച്ച് മാതാവിന്റെ മാധ്യസ്ഥം അറിഞ്ഞ് ദിനമാരംഭിച്ചത് രാവിലെ 9 മണിക്ക് തുടങ്ങിയ ജപമാല പ്രാർഥനയോടെയായിരുന്നു. തുടർന്ന് റവ. ഫാ. സോജി ഓലിക്കലും റവ. ഫാ. അരുൺ കലമറ്റവും മാതൃഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും തീർത്ഥാടനങ്ങളുടെ പ്രസക്തിയെക്കുറിച്ചും പ്രഭാഷണങ്ങൾ നടത്തി. തുടർന്ന് വാൽസിംഹാം മാതാവിന്റെ തിരുസ്വരൂപം വെഞ്ചരിച്ച് പ്രതിഷ്ഠിച്ച് മാർ ജോസഫ് സ്രാമ്പിക്കൽ പ്രത്യേക പ്രാർഥനകൾ നടത്തി. മറിയം സ്വർഗ്ഗീയ രാജ്ഞിയാണെന്ന സഭയുടെ പ്രബോധനത്തിന്റെ പ്രകാശനമായി മെത്രാൻ മാതാവിന്റെ രൂപത്തിൽ കിരീടധാരണവും നടത്തി. തുടർന്ന് നേർച്ച വെഞ്ചരിപ്പും നടന്നു.

11.30 മുതൽ 1.30 വരെ അടിമ സമർപ്പണത്തിനും വ്യക്തിപരമായ പ്രാർഥനകൾ ക്കും ഉച്ചഭക്ഷണത്തിനുമായി മാറ്റിവച്ചിരുന്നു. മിതമായ നിരക്കിൽ സംഘാടക സമിതി ഒരുക്കിയിരുന്ന ഉച്ചഭക്ഷണം ഏറെപ്പേർക്ക് ആശ്വാസമായി. ഉച്ചകഴിഞ്ഞ് 1.30 ന് ആരംഭിച്ച പ്രസിദ്ധമായ ജപമാല പ്രദക്ഷിണത്തിൽ പൊൻ– വെള്ളി കുരിശുകൾ, മുത്തുക്കുടകൾ, കൊടികൾ തുടങ്ങിയവയോടുകൂടി വിശ്വാസികൾ ഭക്തിപൂർവ്വം പങ്കുചേർന്നു. പ്രദക്ഷിണ സമാപനത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനായും  25–ൽ അധികം  വൈദികർ സഹകാർമ്മിക രായും പങ്കുചേർന്ന തിരുനാൾ ദിവ്യബലിയിൽ എണ്ണായിരത്തിലധികം വിശ്വാസികൾ പ്രാർഥനാപൂർവ്വം പങ്കുചേർന്നു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയോടും സഭാ പ്രവർത്തനങ്ങളോടും വിശ്വാസികൾ കാണിക്കുന്ന ആത്മാർത്ഥതയ്ക്കും താല്പര്യത്തിനും നന്ദി പറയുന്നതായും യുകെയിലെ സിറോ മലബാർ കുടുംബങ്ങൾ മറ്റെല്ലാ ക്രൈസ്തവ കുടുംബങ്ങൾക്കും വിശ്വാസ കാര്യത്തിൽ മാതൃകയാണെന്നും മാർ സ്രാമ്പിക്കൽ കൂട്ടിച്ചേർത്തു.

ദിവ്യബലിയെത്തുടർന്ന്, ഈ വർഷത്തെ തിരുനാളിനു നേതൃത്വം നൽകിയ റവ. ഫാ. ടെറിൻ മുല്ലക്കര, സസ്ബറി കമ്മ്യൂണിറ്റി  അടുത്ത വർഷത്തെ തിരുനാൾ ഏറ്റു നടത്തുന്ന കിംഗ്സ് ലിൻ കമ്മ്യൂണിറ്റി തുടങ്ങിയവർക്കായുള്ള പ്രത്യേക ആശീർവാദ പ്രാർഥന നടന്നു. റവ. ഫാ. ഫിലിപ്പ് പന്തമാക്കലിന്റെ നേതൃത്വത്തി ലുള്ള കിംഗ്സ് ലിൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങളായിരിക്കും അടുത്ത വർഷത്തെ തിരുനാളിന് ആതിഥ്യമരുളുന്നത്. തിരുനാൾ ജനറൽ കൺവീനർ റവ. ഫാ. ടെറിൻ മുള്ളക്കര എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. രൂപതാ വികാരി ജനറാൾ റവ. എ. സജിമോൻ മലയിൽ പുത്തൻപുരയിലും തിരുനാൾ ആശംസകൾ നേർന്നു സംസാരിച്ചു. റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ നേതൃത്വത്തിൽ ഗാനങ്ങളാലപിച്ച  ഗായകസംഘം  ദിനത്തിന്  സ്വർഗ്ഗീയാനു ഭൂതി സമ്മാനിച്ചു.

തിരുനാളിന്റെ വിജയത്തിനുവേണ്ടി സസ്ബറി കമ്മ്യൂണിറ്റി കഴിഞ്ഞ ഒരു  വർഷമായി നടത്തി വന്ന ഒരുക്കങ്ങളെയും ത്യാഗങ്ങളെയും മാർ സ്രാമ്പിക്കൽ പ്രത്യേകം അഭിനന്ദിച്ചു.

സംഘാടക മികവിന്റെ മറ്റൊരു നേർക്കാഴ്ചകൂടിയായി വാൽസിംഹാം തിരുനാൾ രൂപതാധ്യക്ഷന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ജനറൽ കൺവീനർ റവ. ഫാ ടെറിൻ മുള്ളക്കരയും സസ്ബറി കമ്മ്യൂണിറ്റിയും കമ്മിറ്റിയംഗങ്ങളു മാസങ്ങളായി നടത്തി വന്ന ഒരുങ്ങളാണ് തിരുനാൾ അനുഗ്രഹപ്രദമാകാൻ പ്രധാന പശ്ചാത്തലമൊരുക്കിയത്. രൂപതയുടെ വിവിധ വി. കുർബാന സെന്ററുകളിൽ നിന്ന് വൈദികരുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വ ത്തിൽ വിശ്വാസികൾ പരി. അമ്മയുടെ സന്നിധിയിലേക്ക് ഒഴുകിയെത്തിയ പ്പോൾ ജൂലൈ 16 അവിസ്മരണീയമായി മാറി. ഭക്ഷണക്രമീകരണങ്ങളും വാഹന പാർക്കിംഗുകളും കൂടുതൽ സൗകര്യപ്രദമാക്കിയത് തീർത്ഥാടകർക്ക് അനുഗ്രഹമായി. യുകെയിൽ പ്രവാസികളായി പാർക്കുന്ന എല്ലാവർക്കും എപ്പോഴും പരി. വാൽസിംഹാം മാതാവിന്റെ സംരക്ഷണം എപ്പോഴും ഉണ്ടാകട്ടെയെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ പ്രത്യാശ പ്രകടിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.