ലണ്ടൻ∙ പടിഞ്ഞാറൻ ലണ്ടനിലെ 24 നിലകളുള്ള ഗ്രെൻഫെൽ ടവറിലുണ്ടായ അഗ്നിബാധയിൽ ആറുപേര്‍ മരിച്ചതായി മെട്രോപ്പൊലീറ്റന്‍ പൊലീസ് സ്ഥിരീകരിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.
ഇതുവരെ അൻപതിലധികം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് വിവരം. നിരവധിപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏതാണ്ട് പൂർണമായും അഗ്നി വിഴുങ്ങിയ കെട്ടിടം ഏതുനിമിഷവും നിലംപൊത്തിയേക്കുമെന്ന് ആശങ്കയുണ്ട്.